ചന്ദ്രബാബു നായിഡു ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി: എഡിആർ റിപ്പോർട്ട്

Andhra Pradesh Chief Minister N. Chandrababu Naidu

കോടീശ്വരൻമാരായ 11 മുഖ്യമന്ത്രിമാർക്കെതിരെ ക്രിമിനൽ കേസുകൾ . 22 ക്രിമിനൽ കേസുകളുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നവിസ്  ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇതിൽ മൂന്ന് എണ്ണം ഗുരുതരമായ ക്രിമിനൽ കേസുകളാണ്.

11 ക്രിമിനൽ കേസുകളുമായി രണ്ടാം സ്ഥാനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയ്ൻ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 10 ക്രിമിനൽ കേസുകളുമായി മൂന്നാം സ്ഥാനത്താണ്. എന്നാൽ, ഗുരുതരമായ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് കെജ്രിവാൾ നാലാം സ്ഥാനത്താണ്.

അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), നാഷണൽ ഇലക്ഷൻ വാച്ച് (ന്യൂ) എന്നീ സംഘടനകൾ തങ്ങളുടെ പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ടു. സംസ്ഥാന നിയമസഭകളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയ എല്ലാ 31 മുഖ്യമന്ത്രിമാരിൽ  11 മുഖ്യമന്ത്രിമാർക്കെതിരെ ക്രിമിനൽ കേസുണ്ട്.

റിപ്പോർട്ട് പ്രകാരം; ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർദാസ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലുങ്കാന മുഖ്യമന്ത്രി കെ.സി. റാവു, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി, ആന്ധ്രപ്രദേശ് ചന്ദ്രബാബു നായിഡു, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് എന്നിവർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്.

11 മുഖ്യമന്ത്രിമാരിൽ ചന്ദ്രബാബു നായിഡു, വി നാരായണസ്വാമി, മെഹബൂബ മുഫ്തി എന്നിവർക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല.