കേരളത്തിന്റെ നിർമാണ രംഗത്തേക്ക് ഇനി ‘ഡ്രോണുകളും’

വലിയ പാലങ്ങളും റോഡുകളും നിർമിക്കുന്നിടത്ത‌് മൂളിപ്പറക്കുന്ന ചെറുവിമാനമെത്തിയാൽ പരിഭ്രമിക്കരുത‌്. ആധുനിക സങ്കേതം ഉപയോഗിച്ചുള്ള പരിശോധനയാണത‌്. കേരളത്തിലെ നിർമാണരംഗത്ത‌് കിഫ‌്ബി ആവിഷ‌്കരിക്കുന്ന നൂതന പരിശോധനാ സമ്പ്രദായത്തിന്റെ ഭാഗമായാണ‌് ഡ്രോൺ ഉപയോഗിച്ചുള്ള മിന്നൽപരിശോധന. പൈലിങ്ങിന്റെ ആഴം, കോൺക്രീറ്റിന്റെ കനം, കോൺക്രീറ്റിങ്ങിന‌് ഉപയോഗിക്കുന്ന കമ്പിയുടെ ഗുണനിലവാരം എന്നിവ പ്രവൃത്തി നിർത്തിവയ‌്ക്കാതെ പരിശോധിക്കാം. ഡ്രോൺ ഉൾപ്പെടെ ആധുനിക സങ്കേതങ്ങളോടെയുള്ള കിഫ‌്ബിയുടെ സെൻട്രൽ ലാബ‌് 21ന‌് തിരുവനന്തപുരത്ത‌് പ്രവർത്തനം ആരംഭിക്കും.

ഉദ‌്ഘാടനത്തിന്റെ ഭാഗമായി ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക ലാബിന്റെ പ്രദർശനം നടക്കും. കാൺപുർ ഐഐടിയിൽനിന്നുള്ള പ്രത്യേകസംഘമാണ‌് ഡ്രോൺ രൂപകൽപ്പന ചെയ‌്തത‌്. നാഗ‌്പുരിലാണ‌് നിർമാണം. ഇതിന്റെ ട്രയൽ പരിശോധന കരമന‐കളിയിക്കാവിള ദേശീയപാതയിൽ നടത്തി. കിലോമീറ്ററുകളോളം നീളമുള്ള റോഡുകളുടെ നിർമാണ പുരോഗതി അതിവേഗം വിലയിരുത്താൻ സാധിക്കുന്ന സംവിധാനമാണ‌് ഡ്രോണുകളിൽ ഘടിപ്പിച്ചിട്ടുള്ളത‌്.

നിർമാണത്തിലിരിക്കുന്ന വസ‌്തുവിന്റെ ഉയരം, ആഴം, വീതി എന്നിവ പരിശോധിക്കാവുന്ന തരത്തിലുള്ള ത്രിമാന ചിത്രങ്ങളാണ‌് ഡ്രോൺ വഴി ശേഖരിക്കുക. റോഡ‌്, പാലം തുടങ്ങിയവയിൽ എവിടെയൊക്കെ ചിത്രങ്ങളെടുക്കണം എന്ന‌് പ്രോഗ്രാം ചെയ‌്ത‌് അയക്കാനാകും. കിഫ‌്ബി വാങ്ങുന്നതിനേക്കാൾ ആധുനിക സംവിധാനങ്ങളുള്ള ഡ്രോൺ ഇന്ത്യൻ സൈന്യത്തിന്റെ പക്കൽ മാത്രമാണുള്ളത‌്. ഇന്ത്യയിൽത്തന്നെ ആദ്യമായാണ‌് പൊതുനിർമാണ പ്രവൃത്തികളുടെ ഗുണനിലവാര പരിശോധനയ‌്ക്ക‌് ഡ്രോൺ ഉപയോഗിക്കുന്നത‌്. നിലവിൽ നിർമാണത്തിന്റെ ഭാഗമയുള്ള സർവേ പ്രവർത്തനങ്ങൾക്ക‌് ഇതുപയോഗിക്കുന്നുണ്ട‌്.

സാമ്പിൾ പരിശോധനയ‌്ക്കുള്ള സെൻട്രൽ ലാബ‌്, വർക്ക‌് സൈറ്റുകളിൽ ചെന്ന‌് പരിശോധന നടത്തുന്ന ഓട്ടോലാബ‌്, ക്വാളിറ്റി മോണിറ്ററിങ്‌ സ്റ്റുഡിയോ എന്നിവയും കിഫ‌്ബിയുടെ ആധുനിക പരിശോധനാസംവിധാനങ്ങളുടെ ഭാഗമാണ‌്. ഫീൽഡിൽനിന്ന‌ു ലഭിക്കുന്ന ചിത്രങ്ങൾ അതത‌് സമയം മോണിറ്ററിങ്‌ സ്റ്റുഡിയോയിൽ ലഭിക്കും. തത്സമയ പരിശോധനയിലൂടെ ആവശ്യമായ നിർദേശങ്ങൾ നൽകാനാകും. തിരുവനന്തപുരം സിഇടി, കോഴിക്കോട‌് എൻഐടി, ചെന്നൈ ഐഐടി എന്നിവയെ പുറത്തുനിന്നുള്ള പരിശോധനാ ഏജൻസി