നെൽവയൽ തണ്ണീർത്തട സംരക്ഷണ ബിൽ ഭേദഗതി ചെയ്യില്ല

നിയമസഭയിൽ അവതരിപ്പിച്ച നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ബില്ലിന്റെ പേരിൽ എൽഡിഎഫ‌് സർക്കാരിനും സിപിഐ എമ്മിനുമെതിരെ നുണപ്രചാരണം നടത്തുന്നതിനു പിന്നിൽ  ഗൂഢലക്ഷ്യം. നെൽവയൽ സംരക്ഷണനിയമം‐ 2008ൽ ഭേദഗതി കൊണ്ടുവരുന്നത‌് ഭൂമാഫിയകളെ സഹായിക്കാനാണെന്നാണ‌് പ്രതിപക്ഷ നേതാവും ഒരുവിഭാഗം മാധ്യമങ്ങളും ചില നിക്ഷിപ‌്ത താൽപ്പര്യക്കാരും പ്രചരിപ്പിക്കുന്നത‌്.

എന്നാൽ, നിലവിൽ കൃഷി ചെയ്യുന്നതും കൃഷിയോഗ്യമായതുമായ ഒരുതുണ്ട‌് ഭൂമി പോലും നികത്താൻ അനുവദിക്കില്ലെന്നാണ‌് എൽഡിഎഫിന്റെയും സിപിഐ എമ്മിന്റെയും നിലപാട‌്. ഈ നിലപാടിൽ വെള്ളം ചേർക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന‌് സിപിഐ എമ്മും എൽഡിഎഫും വ്യക്തമാക്കിയതുമാണ‌്. ഇത‌് മറച്ചുവച്ചാണ‌് നിയമസഭയിൽ അവതരിപ്പിച്ച ബില്ലിന്റെ പേരിൽ ബഹളമുണ്ടാക്കുന്നത‌്. ബിൽ അടുത്ത ദിവസം സബ‌്ജക്ട‌്  കമ്മിറ്റി പരിശോധിക്കുകയും വീണ്ടും സഭയിൽ അവതരിപ്പിച്ച‌് പാസാക്കാനിരിക്കെയുമാണ‌് തെറ്റിദ്ധാരണകൾ പരത്തുന്നത‌്.

അതേസമയം, വർഷങ്ങളായി കൃഷിചെയ്യാത്ത നിരവധി ഹെക്ടർ ഭൂമി നഗരങ്ങളിലും ഗ്രാമങ്ങളിലും തരിശായി കിടക്കുന്നുണ്ട‌്. ഇവയിൽ പലതും ഇനി ശ്രമിച്ചാൽ പോലും കൃഷ‌ിചെയ്യാൻ പറ്റാത്തവയുമാണ‌്. ഇങ്ങനെ കിടക്കുന്ന ഭൂമി മറ്റ‌് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നില്ലെന്നത‌് വികസനാവശ്യത്തിന‌് ഒരു തുണ്ട‌് ഭൂമി കിട്ടാൻ പോലും പ്രയാസമനുഭവിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക‌് നിരക്കുന്നതല്ല. അത്തരം ഭൂമി കണ്ടെത്തി പൊതുതാൽപ്പര്യങ്ങൾക്കുള്ള വികസനപദ്ധതികൾക്ക‌് വിനിയോഗിക്കുക എന്നതാണ‌് സർക്കാർ കാഴ‌്ചപ്പാട‌്.

ഇങ്ങനെ ഭൂമി ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന വികസന ഫീസ‌് കാർഷികാഭിവൃദ്ധിക്ക‌് വിനിയോഗിക്കാനും കഴിയും. എൽഡിഎഫ‌് വിഭാവനം ചെയ്യുന്ന ഈ നയം നിലവിലുള്ള നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമത്തിൽ വെള്ളം ചേർക്കുന്നില്ലെന്ന‌് മാത്രമല്ല, ആ നിയമത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട‌് കൂടുതൽ വിശാലമായ അർഥത്തിൽ നെൽക്കൃഷി പ്രോത്സാഹനവും അതോടൊപ്പം വികസനവുമാണ‌് ലക്ഷ്യമിടുന്നത‌്.

ഇത‌്  ഒരു കാരണവശാലും  മുൻകാലങ്ങളിൽ യുഡിഎഫ‌് സർക്കാർ ചെയ‌്തപോലെ ഭൂമാഫിയകളെ സഹായിക്കാനുള്ളതല്ല, മറിച്ച‌് ഭൂ മാഫിയകളെ നിലയ‌്ക്ക‌ുനിർത്തുന്ന നിലപാടിൽ ഒട്ടും അയവ‌് വരുത്തുകയുമില്ല. അത‌് കൂടുതൽ കർശനമാക്കിയെന്നതാണ‌് കഴിഞ്ഞ രണ്ട‌് വർഷത്തെ അനുഭവവും.

ആറന്മുള വിമാനത്താവള വിഷയത്തിൽ ഉൾപ്പെടെ എൽഡിഎഫിന്റെ ഈ നയത്തിന്റെ തിളക്കം കാണാം. ആറന്മുളയിൽ വിമാനത്താവളത്തിന‌് ഏറ്റെടുക്കാൻ തീരുമാനിച്ച കൃഷിഭൂമിയിൽ നെല്ലുവിളയിച്ചു ഈ സർക്കാർ. അവിടെ ഉൾപ്പെടെ സർക്കാരിന്റെ ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ട‌് വർഷത്തിനുളളിൽ 34,000 ഏക്കർ സ്ഥലത്താണ‌് കൂടുതലായി നെൽക്കൃഷി ആരംഭിച്ചത‌്.

 

മെത്രാൻ കായൽ, കോഴിക്കോട‌് ആവളപാണ്ടി, വിവാദ സന്യാസി സന്തോഷ‌് മാധവൻ കൈവശം വച്ച ഭൂമി ഉൾപ്പെടെയാണിത‌്. നെല്ലുൽപ്പാദനത്തിൽ 27,346.93 മെട്രിക‌് ടണ്ണിന്റെ വർധനയാണ‌് ഇക്കാലയളവിൽ നേടിയത‌്.കായലും തോടും മറ്റ‌് ജലാശയങ്ങളും സംരക്ഷിച്ചും നവീകരിച്ചും നാടിന്റെ ജലസമ്പത്ത‌് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും ഹരിത കേരളം മിഷന്റെ ഭാഗമായി നടക്കുന്നു. തണ്ണീർത്തടങ്ങളും അതുപോലുള്ള  സംരക്ഷിതപ്രദേശങ്ങളുമെല്ലാം സംരക്ഷിക്കുമെന്നതും സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ‌്.

 

ഇതെല്ലാം മറച്ചുപിടിച്ചാണ‌് പുതിയ ഭേദഗതി ബില്ലിന്റെ മറവിൽ കോലാഹലം സൃഷ്ടിക്കുന്നത‌്. നെൽവയൽ സംരക്ഷണനിയമം‐2008 നിലവിൽ വന്ന 2008 ആഗസ‌്ത‌് 12ന‌് മുമ്പ‌് കാർഷികേതര ആവശ്യങ്ങൾക്ക‌് ഉപയോഗിച്ച ഭൂമി ന്യായവിലയുടെ 50 ശതമാനം അടച്ച‌് സ്ഥിരപ്പെടുത്താമെന്ന വ്യവസ്ഥയിലും പുതിയ ഭേദഗതി ബില്ലിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നു തുടങ്ങി ദുരുപദിഷ്ടമായ പ്രചാരണങ്ങളാണ‌് ചില കേന്ദ്രങ്ങൾ