ഒക്ടോബർ മുതൽ സർക്കാർ ഓഫീസുകളിൽ ‘പഞ്ചിങ്’

ഒക്ടോബർ മുതൽ  സർക്കാർ ഓഫീസുകളിൽ  ഹാജർ സംവിധാനം ‘പഞ്ചിങ്’ വഴി ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചതു . പ്ര ശ്നങ്ങളിൽ പ്രതികരിക്കുമ്പോൾ തൊഴിലാളികളുടെ സംഘടനകൾ പരിധി കവിയരുത്. സോഷ്യൽ മീഡിയയിൽ പല ജീവനക്കാരും നിയന്ത്രണം ഏർപ്പെടുത്തിയില്ല. ഇക്കാര്യത്തിൽ സ്വയം നിയന്ത്രണത്തിന് തയ്യാറാകണം. പെൻഷൻ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നേരിട്ട് റിക്രൂട്ട്മെന്റിന് മാത്രമായിരിക്കും റിസർവേഷൻ ബാധകമാകുക. താരതമ്യേന ചെറിയ പോസ്റ്റിൽ ഉയർന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ  പ്രോത്സാഹിപ്പിക്കപ്പെടുന്നതല്ല. ജോലി സമയങ്ങളിൽ ഉദ്യോഗസ്ഥർ ഓഫീസിലുണ്ടെന്ന് ഡിപ്പാർട്ട്മെൻറ് മേധാവികൾ ഉറപ്പുവരുത്തണം.