കാലവർഷം : അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് അധികൃതർ ആറ് ജില്ലകളിലെ റെഡ്  അലേർട്ടുകൾ പ്രഖ്യാപിച്ചു . കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിൽ ചുവന്ന ജാഗ്രതാ നിർദ്ദേശം നൽകി. മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും പെട്ട പ്രദേശങ്ങളിൽ  അറിയിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

കാലവര്‍‍‍‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്ര‌ട്ടറിക്കും കലക്‌ടര്‍മാര്‍ക്കും മുഖ്യമന്ത്രി നിർദേശം നല്‍കി. കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണസേനയെ അയക്കും.
അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടി സംസ്ഥാനത്തേക്ക് എത്തിക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പൊലീസ്, ഫയര്‍ഫോഴ്സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിർദേശം നൽകി.