കനത്ത മഴ, ഉരുൾപൊട്ടൽ, 4 മരണം

കോഴിക്കോട്: കനത്ത മഴയില്‍ മലയോര മേഖലയിലെ കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു കുട്ടികളടക്കം നാലുപേര്‍ മരിച്ചു. പത്തിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയിലെ ഒരു സംഘം സ്ഥലത്തെത്തും. വയനാട്, കണ്ണൂർ ജില്ലകളിൽ മണ്ണിടിച്ചിൽ ഉണ്ടായി . പല വീടുകളും തകർന്നു, കോടിക്കണക്കിനു രൂപയുടെ നാണ്യവിളകൾ നശിച്ചു.

മരിച്ച രണ്ടു കുട്ടികള്‍ സഹോദരങ്ങളാണ്. ഒമ്പതുവയസുകാരി ദില്‍ന ഷെറിന്‍, സഹോദരന്‍ നാലുവയസുകാരന്‍ ഷഹബാസ് എന്നിവരും ഏഴുവയസുകാരന്‍ ജാസിമുമാണ് മരിച്ചത്. അബ്ദുറഹ്മാനാണ്‌ മരിച്ച മറ്റൊരാള്‍.

മൂന്ന് ജില്ലകളിലായി 2000 പേരെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.