സിനഡിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലകൻ സ്ഥാനം ഒഴിയുന്നു

സിനഡിൻ സിദാൻ  റയൽ മാഡ്രിഡ് പരിശീലകൻ സ്ഥാനം ഒഴിയുന്നു .  ചാമ്പ്യൻസ് ലീഗ്  മൂന്നാമത്തെ കിരീടനേട്ടത്തിന് ശേഷം ആണ് ഈ തീരുമാനം. വ്യാഴാഴ്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“എനിക്കും, ക്ലബിനും, ഇതാണ് ഈ തീരുമാനം എടുക്കാനുള്ള പറ്റിയ സമയം എന്ന്  ഞാൻ കരുതുന്നു. എല്ലാവര്ക്കും വേണ്ടിയുള്ള   ഒരു പ്രധാനപ്പെട്ട തീരുമാനം ആണിത് “സിദാനെ പറഞ്ഞു.

ലിവർപൂളിനെ 3-1ന് തോൽപ്പിച്ചാണ് റയൽ മാഡ്രിഡ്  മൂന്നാമതൊരു യൂറോപ്യൻ കപ്പ് സ്വന്തമാക്കിയത്.

ഞാൻ ഒരുപാടു സ്നേഹിക്കുന്ന ഈ ക്ലബ് എനിക്ക് എല്ലാം തന്നു എല്ലാവരോടും ഞാൻ എപ്പോഴും നന്ദിയുള്ളവരായിരിക്കും  “അദ്ദേഹം പറഞ്ഞു.