ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ബയറണിനെതിരെ റിയൽ മാഡ്രിഡ് നു വിജയം

റിയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടത്തിന്  ഒന്നുകൂടി അരികിലെത്തി . ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ബയറണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്.

ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്. ലൂകാസിന്റെ അസിസിറ്റില്‍ അസന്‍സിയോ റയലിന്റെ വിജയഗോള്‍ നേടി രണ്ടാം പകുതിയില്‍ ഇസ്‌കോയെ മാറ്റി മാർക്കോ  അസന്‍സിയോയെ സിദാന്‍ കളത്തിലിറക്കി.

“പ്രതീക്ഷിക്കുന്നതെന്താണെന്ന് ഞങ്ങൾക്കറിയാമായിരുന്നു, നല്ല പ്രകടനം കാഴ്ചവയ്ക്കുകയും നല്ല പ്രകടനം നടത്തുകയും ചെയ്തു,” റിയാൻ ക്യാപ്റ്റൻ സെർജിനോ റാമോസ് പറഞ്ഞു.