ചാപ്യൻസ് ലീഗ് ഫുട്ബോൾ: ബയണിനെ വീഴ്ത്തി റയൽ മഡ്രിഡ് ഫൈനലിൽ

ജർമൻ‌ ചാംപ്യൻമാരായ ബയൺ‌ മ്യൂണിക്കിനെ പിന്തള്ളി റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ കടന്നു.

ബെർണബ്യുവിൽ നടന്ന രണ്ടാം പാദം സമനിലയിൽ അവസാനിച്ചതോടെയാണ് റയലിന്റെ മുന്നേറ്റം. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. റയലിനായി കരിം ബെൻസേമ ഇരട്ടഗോൾ നേടി. ജോഷ്വ കിമ്മിച്ച് ഹാമിഷ് റോഡ്രിഗസ്എന്നിവരുടെ വകയാണ് ബയണിന്റെ ഗോളുകൾ.

ആദ്യപാദത്തിൽ 2–1ന്റെ ലീഡ് നേടിയ റയൽ, ഇരുപാദങ്ങളിലുമായി 4–3ന് വിജയിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്.

ലിവർപൂൾ–എ.എസ്. റോമ മൽസര വിജയികളുമായിട്ടാകും റയലിന്റെ കലാശപ്പോരാട്ടം. ചാംപ്യൻസ് ലീഗിൽ ഹാട്രിക് കിരീടം നേടി ചരിത്രം കുറിക്കാനാണ് റയലിന്റെ ശ്രമം.