മെസ്സിയുടെ ഹാട്രിക്കിൽ ബാഴ്‌സിലോണ ജേതാക്കൾ

ബാർസിലോന ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയുടെ ലയണൽ മെസ്സിയുടെ  ഹാട്രിക്കിൽ ബാഴ്സലോണലോണക്ക് 25 ാം കിരീടം

ബാഴ്സലോണയുടെ 25 ാം ലാ ലിഗാ കീരീട പോരാട്ടത്തിൽ ലയണൽ മെസ്സി ഹാട്രിക്ക് സ്വന്തമാക്കി.

മെസ്സിക്ക് സീസണിൽ ഇതോടെ 32 ഗോളുകളായി. കിരീടത്തോടെ ബാർസ സ്പാനിഷ് ഡബിൾ തികച്ചു. കഴിഞ്ഞ വാരം സെവിയ്യയെ തോൽപ്പിച്ച് സ്പാനിഷ് കപ്പും നേടിയിരുന്നു.

ലൂക്കാസ് പെരസ്, എമ്രെ കൊളാക് എന്നിവരാണ് ഡിപോർട്ടീവോയുടെ ഗോളുകൾ നേടിയത്. ലീഗിൽ 34 കളികൾ പൂർത്തിയായപ്പോൾ ബാർസയ്ക്ക് 86 പോയിന്റായി.

11 പോയിന്റ് പിന്നിലായി അത്‌ലറ്റിക്കോയാണ് രണ്ടാമത്. ലെഗാനെസിനെ 2–1നു തോൽപ്പിച്ച റയൽ മൂന്നാം സ്ഥാനം.

ക്ലബിൽ നിന്നു പോകുന്ന മിഡ്ഫീൽഡർ ആന്ദ്രെ ഇനിയേസ്റ്റയെ കോച്ച്് വെൽവെർദെ പകരക്കാരനായിട്ടാണ് ഇറക്കിയത്