സുനിൽ ഛേത്രിയുടെ മികവിൽ ഇന്ത്യക്കു ജയം

india-intercontinental-cup

കെനിയയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയ്ക്ക് 2-0 വിജയം. ഇന്റർകോണ്ടിനെന്റൽ കപ്പിനു വേണ്ടിയുള്ള ആവേശപ്പോരാട്ടത്തിൽ കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ തോൽപിച്ചത്.  പിറന്നതു ഛേത്രിയുടെ ബൂട്ടിൽ നിന്ന്.

മത്സരത്തിലെ രണ്ടു ഗോളും പിറന്നതു ഛേത്രിയുടെ ബൂട്ടിൽ നിന്ന്. ഇതോടെ ദേശീയ ടീമിനു വേണ്ടി വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന, നിലവിൽ കളിക്കുന്ന, താരങ്ങളുടെ പട്ടികയിൽ ഛേത്രിയും ഇടംപിടിച്ചു.

അർജന്റീനയുടെ ലയണൽ മെസിയുടെ റെക്കോർഡിനൊപ്പമാണു ഛേത്രി എത്തിയത്.
64 ഗോളുകളാണ് നിലവിൽ ഛേത്രിയുടെ അക്കൗണ്ടിലുള്ളത്. പോർച്ചുഗലിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ 81 ഗോളുകളെന്ന റെക്കോർഡാണ് ഇനി ഛേത്രിക്കു മുന്നിലുള്ളത്.

ടൂർണമെന്റിൽ ഇന്ത്യ ആകെ 11 ഗോളുകളാണടിച്ചത്. അവയിൽ എട്ടും ഛേത്രിയുടെ ബൂട്ടിൽ നിന്നായിരുന്നു