ഹരിയാന കായികതാരങ്ങൾ വരുമാനത്തിന്റെ 33% സർക്കാരിന് നൽകേണ്ടി വരും

ഹരിയാന കായികതാരങ്ങൾ പ്രൊഫഷണൽ സ്പോർട്സ്, കമേഴ്സ്യൽ എൻഡോഴ്സമെൻറ് എന്നിവയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 33 ശതമാനം സ്പോർട്സ് വികസനത്തിന് ആയി ഹരിയാന സർക്കാരിന് നൽകേണ്ടി  വരും.  .

ഏപ്രിൽ 27 ന് പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം പ്രൊഫഷണൽ സ്പോർട്സിൽ പങ്കെടുക്കുന്ന അത്തരം കായിക താരങ്ങൾ അസാധാരണമായ (ശമ്പളം കൂടാതെ) അവധിക്കു അപേഷിക്കേണ്ടി വരും .

ഒളിമ്പിക് മെഡൽ ജേതാവ് പുത്തനീർ വിജേന്ദർ സിങ്, ഹോക്കി താരം, സർദാര സിംഗ്, ഗുസ്തി താരം ഗീതാ ഫൊഗാത് എന്നിവരും ഇതിൽ ഉൾപെടും.

“സ്പോർട്സ്, വാണിജ്യപരമായ ആവശ്യങ്ങൾ എന്നിവക്ക് വേണ്ടി പോകുമ്പോൾ കായികതാരങ്ങൾ അവധി ” (യോഗ്യതയുള്ള അധികാരിയുടെ മുൻകൂറായി അംഗീകാരത്തോടെ) എടുത്തില്ലെങ്കിൽ അവരുടെ ആ ദിവസങ്ങളിലെ മുഴുവൻ വരുമാനവും സർക്കാരിലേക്ക് നൽകേണ്ടി വരും” പ്രിൻസിപ്പൽ സെക്രെട്ടറി അശോക് ഖെംക പറഞ്ഞു .

വിജേന്ദർ ഹരിയാന പോലീസ് ഓഫീസറാണ്. 2015 ൽ പ്രൊഫഷണൽ രംഗത്തേക്ക് വന്ന  സർദാര ഇന്ത്യൻ ഹോക്കി ലീഗ് (ഐഎച്ച്എൽ), ഗീത ഫോഗത്ത് എന്നിവർ ജെഎസ്ഡബ്ല്യു സ്റ്റീൽ ജോലിക്കാരാണ് .