ഫുട്ബോളിലെ ചില കള്ള കളികളും, കുറുക്കു വഴികളും

ആധുനിക ഫുട്ബോളിന്റെ മാനേജ്മെന്റ്റ് മുഖങ്ങളിലൊന്ന് ഇന്നലെ നമ്മൾ കണ്ടു 2018 ലോകകപ്പിന്റെ ഫിക്സ്ച്ചർ അനുസരിച്ച് ബ്രസീൽ സ്വിസ് കോസ്റ്ററിക്ക സെർബിയ എന്നീ ടീമുകൾ ഉൾപ്പെട്ട Eഗ്രൂപ്പിലെ ജേതാക്കൾ ജർമ്മനി മെക്സികൊ ക്രൊയേഷ്യ നൈജീരിയ ഉൾപ്പെട്ട F ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായും E ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ Fഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായും പ്രീ ക്വാർട്ടറിൽ കളിക്കണം മെക്സികൊ ജർമ്മനിക്കെതിരെ ജയിച്ചപ്പോൾ ജാക്വിം ലോയുടെ മുഖത്ത് കണ്ട പരിഭ്രാന്തിയുടെ കാരണം അതുതന്നെ അയിരുന്നിരിക്കണം ആ ഗ്രൂപ്പിൽ മെക്സിക്കോക്ക് ഇനി കളിക്കാനുള്ളത് ക്രൊയേഷ്യയോടും സൂപ്പർ ഈഗിൾസിനോടുമാണ് അതിൽ ഒരു കളിസമനിലയും ഒരു കളി ജയവുമാണെങ്കിലും ബനാന റിപ്ലബിക് ഗ്രൂപ്പ് ചാമ്പ്യൻമാരാവും ജർമ്മനി ഗ്രൂപ്പ് ചാമ്പ്യൻമാരാവാൻ സാധ്യത മെക്സിക്കോ രണ്ടു കളിയും തോൽക്കുക അല്ലെങ്കിൽ മെക്സിക്കോ അടുത്ത രണ്ടു കളിയും സമനിലയാവുക എന്നതാണ് മെക്സിക്കോയുടെ നിലവിലെ ഫോമിൽ നൈജീരിയയെ അവർ തോൽപ്പിക്കാനാണ് സാധ്യത ഇപ്പോഴത്തെ വിശകലനത്തിൽ മെക്സിക്കോ തന്നെയായിരിക്കും Fഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ ജർമ്മനി മെക്സികോ മത്സരത്തിന്റെ റിസൾട്ട് വന്നപ്പോഴേ ബ്രസീൽ സ്വിസ് മത്സരത്തിന്റെ റിസൾട്ട് തീരുമാനിക്കപ്പെട്ടു എന്നു വേണം കരുതാൻ  വിലപ്പെട്ട മൂന്ന് പോയിന്റിനു പകരം

ഒരു സമനില തന്നെയായിരിക്കണം ബ്രസീൽ ആഗ്രഹിച്ചിരുന്നത് വൺ ടച്ച് ബോളുകൾ ഗോളിലേക്ക് വിടുന്നതിനു പകരം അടുത്ത കളിക്കാരന് പാസു ചെയ്യുന്നതും 11ൽ അധികം കളിക്കാർ നിരന്ന് നിൽക്കുന്ന ഗോൾ മുഖത്ത് ഷോട്ട് അവരുടെ നേരെ വിടുന്നതും ഗോൾ മുഖത്ത് വില്യന്റെ ക്രോസ് ആരും തൊടാതെ കടന്നു പോകുന്നത്ഥം ഇടവേളയ്ക്ക് ശേഷം

വലതുവിംങ്ങിൽ നിന്നും ക്രോസുകൾ വരാതിരിക്കുന്നതും എല്ലാം നമ്മൾ കണ്ടു പ്രീ ക്വാർട്ടറിൽ ജർമ്മനിയെ നേരിടുന്നതിനേക്കാൾ കൂടുതൽ മെക്സിക്കോയെ നേരിടാനായിരിക്കും ബ്രസീലും ഇഷ്ടപ്പെടുന്നത് ആ ഗ്രൂപ്പിൽ ബ്രസീലിന് ഇനി നേരിടാനുള്ളത് കോസ്റ്റാറ്റിക്കയേയും സെർബിയയേയുമാണ് കോസ്റ്ററിക്കകെതിരെ ഒരു വിജയം സെർബിയക്കെതിരെ ഒരു സമനില ബ്രസീൽ ഗ്രൂപ്പിലെ രണ്ടാമന്മാരായി വരും മെക്സിക്കോയെ നേരിടും ബ്രസീൽഹാപ്പി ജർമ്മനിഹാപ്പി ജനംഹാപ്പി FlFAഹാപ്പി റഷ്യഹാപ്പി എന്നാപ്പിനെ എനിക്കെന്താ ഞാനുംഹാപ്പി

സുധീർ കുമാർ ഷൊറണൂർ