ഫിഫ 2018: സ്വിറ്റ്സർലാൻഡിന് മുന്നിൽ ബ്രസീലിനു സമനില

ഫിലിപ് കൗട്ടിൻറോയുടെ കൌണ്ടർ സ്ട്രൈക്ക്,  ഇരുപതാം മിനിറ്റില്‍ ഫിലിപ്പെ കുട്ടീന്യോയുടെ  ഗോളില്‍  ബ്രസീൽ  ലീഡ് നേടിയപ്പോള്‍ ഒരു വമ്പന്‍ ജയമാണ് ബ്രസീലിന്റെ ആരാധകർ  പ്രതീഷിച്ചിത്.

എന്നാൽ കൂടുതല്‍ ഗോള്‍ വഴങ്ങാതെ കളിച്ച സ്വിറ്റ്സര്‍ലന്‍ഡ് വീണു കിട്ടിയ അവസരത്തില്‍ അമ്പതാം മിനിറ്റില്‍ സ്റ്റീവന്‍ സൂബറാണ്, ഷാക്കിരിയുടെ ഒരു കോര്‍ണര്‍ കൃത്യമായി കുത്തിയിട്ട് സമനില ഗോള്‍ നേടിയത്.

അഞ്ചു തവണ ലോക ചാമ്പ്യൻമാരായ ബ്രസീലിന്റെ പ്രധാന ആക്രമണ കുന്തമുനയായ നെയ്മറെ ഇടംവലം നിന്ന് പൂട്ടിക്കളയുകയായിരുന്നു .
കടുത്ത പ്രതിരോധ തന്ത്രങ്ങള്‍ തന്നെയാണ് അവര്‍ കുട്ടീന്യോയ്ക്കും ജീസസിനുമെല്ലാമെതിരെ പ്രയോഗിച്ചത്.