കോമൺവെൽത്ത് ഗെയിംസ് 2018: അനീഷ് ഭൻവാല ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവ്

കർണലിൽ നിന്നുള്ള 15 വയസ്സുകാരനായ അനീഷ് ഭൻവാല  കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവ് ആയിചരിത്രം സൃഷ്ടി ച്ചു .

കോമൺവെൽത്ത് ഗെയിംസിൽ നടന്ന ആദ്യ പ്രകടനത്തിൽ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ വിഭാഗത്തിലാണ് അനീഷ് ഭൻവാല ഇന്ത്യയ്ക്കായി സ്വർണം വെടിവച്ചിട്ടത്.

യുവതാരം ബജ്റങ് പൂനിയ ഗോദയിൽനിന്നും േനടിയ മൂന്നാം സ്വർണത്തോടെ ഗോൾഡ് കോസ്റ്റിൽ ഇന്ത്യയുടെ സുവർണനേട്ടം പതിനേഴിലെത്തി.

ഗോൾ‌ഡ് കോസ്റ്റ് ഗെയിംസിന്റെ ഒൻപതാം ദിനമായ വെള്ളിയാഴ്ച മാത്രം ഇതുവരെ മൂന്നു സ്വർണവും നാലു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 11 മെഡലുകളാണ് ഇന്ത്യ നേടിയത്