വീണ്ടും സലാഹ്, ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ റോമയെ വീഴ്ത്തി ലിവർപൂൾ

ചാംപ്യൻസ് ലീഗ് ഒന്നാം സെമിയുടെ ആദ്യ പാദത്തിൽ എ.എസ്. റോമയ്ക്കെതിരെ ലിവർപൂളിന് തകർപ്പൻ ജയം. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ റോമയെ തറപറ്റിച്ചത് .

രണ്ടു ഗോൾ നേടിയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയും മിന്നും താരമായി മാറിമുഹമ്മദ് സലാഹ് . ഇരട്ടഗോളുകളുമായി തിളങ്ങിയ ബ്രസീലിയൻ താരം റോബർട്ടോ ഫിർമിനോയും ലിവർപൂൾ നിരയിൽ തിളങ്ങുന്ന താരമായി. ലിവർപൂളിന്റെ അഞ്ചാം ഗോൾ സാദിയോ മാനെ (56) നേടി.

അതേസമയം, 68 മിനിറ്റിനുള്ളിൽ അഞ്ചു ഗോളുകൾക്ക് മുന്നിലെത്തിയ ലിവർപൂളിനെതിരെ 81, 85 മിനിറ്റുകളിൽ രണ്ടു ഗോളടിച്ച് റോമയും പിടിച്ചു നിന്ന്

81–ാം മിനിറ്റിൽ എഡിൻ സെക്കോയാണ് അവരുടെ ആദ്യ ഗോൾ നേടിയത്. 85–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നും ഡിയേഗോ ഡിയേഗോ പെറോട്ടിയും റോമയ്ക്കായി ലക്ഷ്യം കണ്ടു.