കോമൺവെൽത്ത് ഗെയിംസിൽ മേരി കോം മിന് ആദ്യ സ്വർണം

Gold medallist India's Hmangte Chungneijang Mary Kom reacts after being declared the winner of the women's flyweight (48-51kg) boxing final match against Kazakhstan's Shekerbekova Zhaina during the 2014 Asian Games at the Seonhak Gymnasium in Incheon on October 1, 2014. AFP PHOTO/ INDRANIL MUKHERJEE / AFP / INDRANIL MUKHERJEE

നോർത്തേൺ അയർലൻഡിന്റെ ക്രിസ്റ്റീന ഒഹാരയെയാണ് മേരികോം 5–0 എന്ന നിലയിൽ മേരികോം ഫൈനലിൽ പരാജയപ്പെടുത്തിയത്.

കോമൺവെൽത്ത് ഗെയിംസിൽ മേരി കോമിന്റെ ആദ്യ സ്വർണമാണിത്.

അഞ്ചു തവണ ലോക ചാംപ്യനും ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നത്. ശ്രീലങ്കയുടെ അനുഷാ ദിൽരുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിൽ കടന്നത്.

രാജ്യസഭാംഗം കൂടിയാണ് മേരി കോം. വിയറ്റ്നാമിൽ നവംബറിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ തന്റെ അഞ്ചാം ഏഷ്യൻ ചാംപ്യൻഷിപ്പ് സ്വർണനേട്ടം മേരികോം കുറിച്ചത് ഇന്ത്യൻ കായികചരിത്രത്തിലെ തന്നെ വലിയ തിരിച്ചുവരവുകളിൽ ഒന്നായാണ് വിലയിരുത്തപ്പെട്ടത്.