ആഴ്സൻ വെങ്ങർ ആഴ്സണൽ വിടുന്നു

ആഴ്സണ വേഗർ സീസണിന്റെ അവസാനത്തിൽ ആഴ്സണൽ വിടുന്നു . 1996 മുതൽഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകൻ ആണ് വെങ്ങര്‍.

ഇംഗ്ലീഷ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കാലം ഒരേ ക്ലബ്ബിനെ പരിശീലിപ്പിച്ച് റെക്കോഡിട്ട ആളാണ് ആഴ്‌സന്‍ വെങ്ങര്‍, 21 വർഷം . മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗ്യൂസനെ മറികടന്നാണ് അദ്ദേഹം ഈ  നേട്ടം സ്വന്ത മാക്കിയത്.

“ശ്രദ്ധാപൂർവ്വം ക്ലബ്ബുമായി ചർച്ച നടത്തിയതിനു ശേഷം ആണ്  സീസണിന്റെ അവസാനത്തിൽ ക്ലബ് വിടാൻ തീരുമാനിച്ചത് . നിരവധി  വർഷങ്ങളിൽ ക്ലബ്ബിനെ സേവിക്കാനുള്ള പദവി എനിക്കുണ്ടായിരുന്നു.”വെംഗർ പറഞ്ഞു.

ലോകഫുട്‌ബോളില്‍ പരിശീലകന്റെ കുപ്പായത്തില്‍ ഒരു സീസണ്‍പോലും പൂര്‍ത്തിയാക്കാന്‍പറ്റാത്ത കാലത്താണ് 21 വര്‍ഷം ആഴ്‌സലിനൊപ്പംനിന്ന് വെങ്ങര്‍ 811 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ പരിശീലകന്റെ റോള്‍ വഹിച്ചത്.

ഈ കാലയളവില്‍ മൂന്ന് പ്രീമിയര്‍ ലീഗ്, ഏഴ് എഫ്.എ. കപ്പ് ഏഴ് കമ്യൂണിറ്റി ഷീല്‍ഡ് കിരീടങ്ങള്‍ അദ്ദേഹം ആഴ്‌സനലിലെത്തിച്ചു. മൂന്നുവട്ടം പ്രീമിയര്‍ ലീഗിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരവും സ്വന്തമാക്കി.  2003-04 സീസണിലാണ് അപരാജിത കുതിപ്പിലൂടെ അവസാനമായി അദ്ദേഹം ആഴ്‌സനലിന് ലീഗ് കിരീടം സമ്മാനിച്ചത്.