അലക്സ് ഫെര്ഗൂസന്റെ ആരോഗ്യനില മെച്ചപ്പെട്ടു,

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ മാനേജർ അലക്സ് ഫെർഗൂസൻ ആശുപത്രിയിൽ എഴുനേറ്റു ഇരിക്കാനും, സംസാരിക്കാനും തുടങ്ങിയിരിക്കുന്നു എന്നാണ് പുതിയ വിവരം.  എന്നാൽ ഈ വിവരം  അദ്ദേഹത്തിന്റെ വീട്ടുകാരോ, ക്ലബോ  സ്‌ഥീരി കരിച്ചിട്ടില്ല.

അദ്ദേഹത്തെ  ഇക്കഴിഞ്ഞ ശനിയാഴ്ചയാണു ഗുരുതരാവസ്ഥയില്‍  സാല്‍ഫഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തലച്ചോറില്‍ കട്ടപിടിച്ച രക്തം പൂര്‍ണമായി നീക്കം ചെയ്തുവെന്നു സാല്‍ഫഡ് റോയല്‍ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച പരിശീലകനായ ഫര്‍ഗൂസന്‍ 27 വര്‍ഷം നീണ്ട ഓള്‍ഡ് ട്രഫോര്‍ഡ് ജീവിതത്തിനിടെ 30 കിരീടങ്ങളാണു സ്വന്തമാക്കിയത്.

വരും ആഴ്ചകൾ അദ്ദേഹത്തിന്റെ ആരോഗ്യം  വീണ്ടുക്കുന്നതിനു പ്രാധാന്യമർഹിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു.