ലോകകപ്പിന് മുന്നോടിയായി മുഖ്യ പരിശീലകനെ സ്പെയിൻ പുറത്താക്കി

ലോകകപ്പിന് മുന്നോടിയായി സ്പെയിനിലെ പരിശീലകനായജൂലെൻ ലോപെടെഗുയിയെയാണ് പരിശീലക സ്ഥാനത്തുനിന്ന് നീക്കിയത്.  ഫെർണാഡോ ഹീറോയെ പകരം തീരുമാനിച്ചു.

ദേശീയ ടീം സേവനത്തിനിടെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലക ജോലി ഏറ്റെടുത്ത സാഹചര്യത്തിലാണ് നടപടി.

ലോകകപ്പ് നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന പ്രധാന ടീമുകളിലൊന്നാണ് സ്പെയിൻ.

ചാംപ്യൻ‌സ് ലീഗിൽ ഹാട്രിക് കിരീടം നേടിയതിന്റെ ആവേശമടങ്ങും മുൻപ് അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ സിനദീൻ സിദാന്റെ പകരക്കാരനായാണ് ജൂലെൻ റയല്‍ മഡ്രിഡുമായി കരാറിലെത്തിയത്.

മൂന്നു വർഷത്തേക്കാണ് റയലും ലോപെടെഗുയിയും തമ്മിലുള്ള കരാർ രണ്ടു വർഷത്തോളം സ്പെയിൻ ദേശീയ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് ലോപെടെഗുയി സ്പാനിഷ് വമ്പൻമാരായ റയലിന്റെ തലപ്പേത്തേക്കെത്തുന്നത്