ഫ്രഞ്ച് ഓപ്പൺ: നദാലിന് സ്വപ്ന നേട്ടം

ഫ്രഞ്ച് ഓപ്പൺ കീരീടം  സ്പാനിഷ് താരം റാഫേൽ നഡാലിന്.  ഓസ്ട്രിയയുടെ ഡൊമിനിക്  തീമിനെ തോൽപിച്ചാണു നദാലിന്റെ ഈ റെക്കോർഡ് നേട്ടം. സ്കോർ: 6-4, 6-3, 6-2. ഒരു ഗ്രാൻസ്‌ലാമിൽ ഏറ്റവുമധികകിരീടം എന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് ഒപ്പമാണ് നദാൽ ഇതോടെ എത്തിയത്.ഒരു ഗ്രാന്റ് സ്ളാമിൽ 11 സിംഗിൾസ് ടൈറ്റുകളിൽ വിജയിക്കുന്ന ഒരേയൊരു കളിക്കാരനാണ് നദാൽ

നദാലിന്റെ 24–ാം ഗ്രാൻസ്‌ലാം ഫൈനലായിരുന്നു ഇന്നത്തേത്– ഇതുൾപ്പെടെ സ്വന്തമാക്കിയത് 17 ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങൾ. ഡൊമിനിക് തീമിന്റെ ആദ്യ ഗ്രാൻസ്‌ലാം ഫൈനലായിരുന്നു ഇത്.