ഫിഫ ലോകകപ്പ് 2018: ഓസ്ട്രേലിയയെ വീഴ്ത്തി ഫ്രാൻസ്

അന്റോയ്ൻ ഗ്രീസ്മൻ (58, പെനൽറ്റി), പോൾ പോഗ്ബ (80) എന്നിവർ ഫ്രഞ്ച് പടയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ,  ഫ്രാൻസ് ഓസ്ട്രേലിയൻ ടീമിനെ 2-1 നു തോൽപ്പിച്ചു.

ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലാണ് മൽസരത്തിലെ മൂന്നു ഗോളുകളും പിറന്നത്. വിഎആർ സംവിധാനത്തിന്റെ സഹായത്തിൽ ലഭിച്ച പെനൽറ്റി ഗോളിലേക്ക് തിരിച്ചുവിട്ട് അന്റോയ്ൻ ഗ്രീസ്മനാണ് മത്സരത്തിൽ ആദ്യ ഗോൾ നേടി.

ബോക്സിനുള്ളിൽ ഫ്രഞ്ച് താരം ഉംറ്റിറ്റി പന്തു കൈകൊണ്ട് തൊട്ടതിനായിരുന്നു പെനൽറ്റി. 80–ാം മിനിറ്റിൽ പോൾ പോഗ്ബ ഫ്രാൻസിന്റെ രക്ഷകനായി. പോഗ്ബയുടെ ഗോളിൽ ഫ്രാ‍ൻസിന് വിജയം.