ചൈൽഡ് റേപ്പ് , വധശിക്ഷ ഉറപ്പാക്കാൻ നിയമ ഭേദഗതി വരുത്തും: മനേക ഗാന്ധി

12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷയ്ക്ക് വിധിക്കുന്നതിന്  നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. അടുത്തകാലത്തുണ്ടായ ബലാത്സംഗ കേസുകളിൽ പ്രതിഷേധം തുടരുകയാണ്.

ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുംകുട്ടികളുടെ സുരക്ഷാ ഉറപ്പു വരുത്താനാണ് നിയമ ഭേദഗതി  ആലോചിക്കുന്നതെന്നുകേന്ദ്ര വനിതാ, ശിശു വികസന വകുപ്പ് മന്ത്രി മനേക ഗാന്ധി പറഞ്ഞു.

നിലവിൽ  POCSO ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് ലൈംഗിക പീഡനത്തിന് പരമാവധി ശിക്ഷ നൽകുന്നത് ജീവപര്യന്തം ആണ്.