മക്ക മസ്ജിദ് സ്ഫോടനം: എല്ലാ പ്രതികളെയും വെറുതെവിട്ട് എന്ഐഎ കോടതി

2007 ൽ ഹൈദരാബാദിലെ മക്ക മസ്ജിദ് സ്ഫോടനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ്  ചെയ്ത സ്വാമി അസിമാനന്ദ ഉൾപ്പെടെ അഞ്ചു പേരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കോടതി  വെറുതെ വിട്ടു.

ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനത്തിൽ ഒമ്പതു പേരാണ് കൊല്ലപ്പെട്ടത് .

കർഷകനായ രാജേന്ദർ ചൗധരി, സ്വകാര്യ കമ്പനി തൊഴിലാളിയായിരുന്ന ഗുജറാത്തിലെ ഭാരത് മോഹൻലാൽ രാജേഷ് ശർമ്മ, രാജസ്ഥാൻ സ്വദേശിയായ ആർഎസ്എസ്  പ്രവർത്തകൻ ദേവേന്ദ്ര ഗുപ്ത , മധ്യപ്രദേശിലെ സ്ഥല കച്ചവടക്കാരൻ  ലോകേഷ് ശർമ എന്നിവരെ വിട്ടയച്ചിരുന്നു.

തിങ്കളാഴ്ച  അഞ്ച് പേരും കോടതിയിൽ ഹാജരായിരുന്നു. ഇതുസംബന്ധിച്ച ഒരു പകർപ്പ് ലഭിക്കുകയും തുടർന്ന് തുടർനടപടികളെ തീരുമാനിക്കുകയും ചെയ്ത ശേഷം കോടതി വിധി പരിശോധിക്കും ” – എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു.