ഗൌരി ലങ്കേഷ് കൊലപാതകവുമായി ബന്ധപ്പെട്ട് 37 കാരനെ എസ്.ഐ.ടി കസ്റ്റഡിയിൽ എടുത്തു

Gauri Lankesh

കന്നട മാധ്യമപ്രവർത്തക ഗൌരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 37 കാരനെ  പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

നാടന്‍ പിസ്റ്റളും വെടിയുണ്ടകളുമായി കഴിഞ്ഞദിവസം ബെംഗളൂരുവില്‍ അറസ്റ്റിലായ മാണ്ഡ്യ മദ്ദൂര്‍ സ്വദേശി നവീന്‍ കുമാറിനെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

2015 ൽ ൽ നിലവിൽ വന്ന  ഹിന്ദുയുവസേന സ്ഥാപകാംഗമാണ് നവീന്‍ കുമാറെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് ലങ്കേഷ് പത്രിക എഡിറ്റർ ആയ  ഗൗരി ഗൌരി ലങ്കേഷ്  ബംഗളൂരുവിൽവെച്ച് അജ്ഞാതരായ അക്രമികളാൽ വെടിയേറ്റ് മരിച്ചത്.

ഗൗരി ലങ്കേഷിന്റെ വീടിന് സമീപത്തെ സി.സി.ടി.വി. ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖാചിത്രവുമായി നവീന്‍ കുമാറിന് സാമ്യമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.