പതിനൊന്നാം ക്ലാസുകാരി പെൺകുട്ടിയെ ഓടുന്ന കാറിൽ കൂട്ടമാനഭംഗത്തിനിരയാക്കി

ഗ്രേറ്റർ നോയിഡ∙ പതിനൊന്നാം ക്ലാസുകാരിയായ പെൺകുട്ടിയെ ഓടുന്ന കാറിൽ കൂട്ടമാനഭംഗത്തിനിരയാക്കി. ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിലാണു സംഭവം.

സ്കൂൾ ബസ് പോയതിനെ തുടർന്നു വീട്ടിലേക്കു നടന്നുപോകുമ്പോൾ മൂന്ന് പേർ ചേർന്ന് ലിഫ്റ്റ് നൽകി. “അവരിൽ ഒരാൾ ഇരയുടെ ബന്ധുവാണ്. സ്കൂളിൽ സഹപാഠിയായിരുന്നു മറ്റൊരാൾ. ഗ്രേറ്റർ നൊയ്ഡ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ രാം ഭവൻ സിംഗ് പറഞ്ഞു.

പെൺകുട്ടിക്കു മയക്കുമരുന്നു ചേർന്ന ജ്യൂസ് നൽകിയതിനുശേഷമായിരുന്നു പീഡനം.

മൂന്നുപേർക്കെതിരെയാണു പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ ഒരാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.