സൂററ്റിൽ ഒൻപത് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

സൂറത്തിലെ ഒരു ഒൻപത് വയസ്സുകാരിയുടെ ബോഡി തിരിച്ചറിയാൻ കാണാതായ  8,000 പെൺകുട്ടികളുടെ ഡാറ്റ ഗുജറാത്ത് പൊലീസ് സ്കാൻ ചെയ്‌തു.

86 മുറിപ്പാടുകളുമായി മൃതദേഹം  അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.  പ്രദീപ്സിൻ ജഡേജയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സൂറത്തിലെ ബിസ്താൻ പ്രദേശത്ത് ഒരു ക്രിക്കറ്റ് ഗ്രൗണ്ട് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ആണ്  മൃതദേഹം കണ്ടെത്തിയത് . കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും  ചെയ്തതായി പറയുന്നു. നിരവധി മണിക്കൂറുകളിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. .

“എട്ടു ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം കഴുത്തു ഞെരിച്ചു  കൊന്നു  എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്,” ഗാന്ധിനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജഡേജ.