വിവാഹത്തിൽ മൂന്നാമതൊരാൾക്കു ഇടപെടാനാവില്ല: സുപ്രീംകോടതി

Supreme Court

ഖാപ് പഞ്ചായത്തുകൾ സമൂഹത്തിലെ മനഃസാക്ഷി സൂക്ഷിപ്പുകേരനെപ്പോലെ പെരുമാറരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹം സംബന്ധിച്ചുള്ള കാര്യങ്ങളെല്ലാം വ്യക്തികളാണ് തീരുമാനിക്കേണ്ടതെന്നും അതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നുംസുപ്രീംകോടതി അറിയിച്ചു.

ഡല്‍ഹിയില്‍ മുസ്ലീം യുവതിയെ കല്ല്യാണം കഴിച്ചതിന് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലുളവാക്കിയ വേളയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം പ്രാധാന്യമര്‍ഹിക്കുന്നത് . 23 വയസുകാരിയായ മുസ്ലീം യുവതിയെ കല്ല്യാണം കഴിച്ചതിന് അന്‍കിത് സക്‌സേന എന്ന യുവാവിനെ വീടിനടുത്ത് വെച്ച് കുത്തിക്കൊല്ലുകയായിരുന്നു. കോടതിയില്‍ അഭിഭാഷകന്‍ പരാമര്‍ശിച്ചെങ്കിലും കേസ് പരിഗണനാവിഷയമല്ലാത്തതിനാല്‍ അതിലേക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

(കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്സ് )