കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു

കഴിഞ്ഞ 20 മാസത്തിനിടയിൽ കേരളത്തിൽ 12,988 പേർ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

2,946 പേർ സ്ത്രീകളും 401 കുട്ടികളുമാണ്. എന്നാൽ, മുൻ വർഷത്തെ വിശദാംശങ്ങൾ മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല. സാമ്പത്തിക പ്രതിസന്ധിയും സാമ്പത്തികനയവും മൂലം 850 പേരാണ് ജീവനൊടുക്കിയതെന്ന് എം വിൻസെന്റ് (കോൺഗ്രസ്) അറിയിച്ചു. അസുഖത്താൽ 2325 പേരാണ് മരിച്ചത്. ആത്മഹത്യയുടെ പ്രധാന കാരണം കുടുംബ പ്രശ്നമാണ്. 4,178 പേരാണ് ഈ പട്ടികയിൽ ഉണ്ടായിരുന്നത്.