രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹം ധിക്കാരം: നരേന്ദ്രമോദി

രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസ്താവന തെളിയിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ധാര്‍ഷ്ട്യമാണെന്ന് മോദി പറഞ്ഞു.

“വർഷങ്ങളോളം അനുഭവസമ്പത്തുള്ള വരുള്ളപ്പോൾ  അതെല്ലാം തട്ടിമാറ്റി സ്വയം മുന്നിൽ കയറി നിൽക്കുകയാണ് രാഹുൽ ചെയ്തത്. ഒരാൾ പ്രധാനമന്ത്രിയായി സ്വയം പ്രഖ്യാപിക്കാൻ എങ്ങനെ കഴിയും? ഇത് ധിക്കാരമല്ലാതെ  മറ്റൊന്നുമല്ല, “മോഡി പറഞ്ഞു.

മോദിയെ മാറ്റാന്‍ വലിയ യോഗങ്ങളാണ് നടക്കുന്നത്. ഒരു നാടുവാഴി താനാണ് അടുത്ത
പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റ് മുതിര്‍ന്ന നേതാക്കള്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് അറിയാനാഗ്രഹമുണ്ടെന്നും  ബംഗാരപ്പേട്ടയില്‍ നടന്ന പാര്‍ട്ടി റാലിയിലാണ് മോദി പറഞ്ഞു.

കോൺഗ്രസ്സിന് കർണാടകയിൽ നിന്ന് വിട പറയാം സമയം  ആയി  പ്രധാനമന്ത്രി പറഞ്ഞു.