രാഹുലിന്റേത് നിലവാരമില്ലാത്ത രാഷ്ട്രീയം; വിഡിയോ പ്രചരണത്തിനെതിരെ ആർഎസ്എസ്

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ദലിതർ തുടർച്ചയായി പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണവുമായി ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി.
പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കായുള്ള സംവരണം ഇല്ലാതാക്കാൻ ശ്രമിക്കുന്നെന്നായിരുന്നു ആരോപണം. ഇത്തരം പ്രചരണങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്’– ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ വ്യക്തമാക്കി.

മധ്യപ്രദേശിൽ ജോലിക്കായുള്ള റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കിടെ എസ്‍സി, എസ്ടി എന്നു നെഞ്ചിൽ വരച്ച സംഭവം, 2016ല്‍ ഉനയിൽ ദലിതുകൾക്കെതിരെ നടന്ന അക്രമം എന്നീ ദൃശ്യങ്ങളുൾപ്പെടെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണു രാഹുൽ പോസ്റ്റ് ചെയ്തത്.