കഠുവ, ഉന്നാവ് സംഭവങ്ങള്: ഇന്ത്യാഗേറ്റിലേക്ക് പ്രതിഷേധ മാർച്

ഉനാവോ, കതുവ കൂട്ട ബലാത്സംഗ സംഭവങ്ങളുടെ പേരിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി യുടെ നേതൃത്തത്തിൽ  വ്യാഴാഴ്ച അർധരാത്രി നടന്ന പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് അണിനിരന്നത്.

“എല്ലാ ദേശസ്നേഹിയായ ഇന്ത്യൻക്കാരെയും പോലെ, നമ്മുടെ രാജ്യത്ത് പെൺകുട്ടികൾക്കുമെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ  എന്റെ ഹൃദയം   വേദനിക്കുന്നു”, ഗാന്ധി ട്വീറ്റ് ചെയ്തു.

24 അക്ബർ റോഡിൽ ഇന്ത്യാ ഗേറ്റിന് സമീപം കോൺഗ്രസ് നേതാക്കന്മാർ നിശബ്ദരായി മാർച്ച് ചെയ്തു.  പ്രിയങ്ക ഗാന്ധി ഭർത്താവിനും, മകൾക്കുമൊപ്പം പ്രതിഷേധ മാര്‍ച്ചില്‍   ചേർന്നു.

ഇന്ത്യാഗേറ്റിലേക്ക് അര്‍ധരാത്രി മെഴുകു തിരികള്‍ കത്തിച്ച് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ രാഹുല്‍ഗാന്ധിയാണ് ട്വിറ്ററിലൂടെ ആഹ്വാനംചെയ്തത്.