ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ല :കോൺഗ്രസ്

Kapil Sibal

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഒരു ഇംപീച്ച്മെന്റ് നീക്കം നടത്താൻ തീരുമാനിച്ചതായി കോൺഗ്രസ് അറിയിച്ചു .

“എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ നാം വളരെ ആശങ്കാകുലരാണ് (സുപ്രീം കോടതി യിൽ). നാല് സുപ്രീം കോടതി  ജഡ്ജിമാർ ഉയർത്തിയ പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം   ഇംപീച്ച് ചെയ്യാനുള്ള നീക്കംഇപ്പോഴും തുറന്നിരിക്കുകയാണ്” മുതിർന്ന സുപ്രീം കോടതി അഡ്വക്കേറ്റ്  കപിൽ സിബൽ പറഞ്ഞു.

ബജറ്റ്  സമ്മേളനവേളയിൽ, രാജ്യസഭാംഗങ്ങളുടെ 50-ൽപ്പരംവോട്ടുകൾ സമാഹരിക്കുന്നതിന് കോൺഗ്രസ് ശ്രമിക്കുകയാണ്.  മറ്റ് പാർട്ടികളിൽ നിന്ന് സാധ്യമായ പിന്തുണ സ്വീകരിക്കാൻ  തയ്യാറാണെന്ന നിലപാടിലാണ് കോൺഗ്രസ്.