കുന്നിടിച്ച് റിസോർട്: ഇ.പി.ജയരാജന്റെ മകൻ ചെയർമാനായ കമ്പനിയ്ക്കെതിരെ അന്വേഷണം

കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ മകൻ സൃഷ്ടിച്ച സാമ്പത്തിക ഇടപെടലിൽ കലങ്ങി  മറിഞ്ഞ സിപിഎം  മറ്റൊരു വിവാത്തിനു  നടുവിൽ, മുങ്ങിത്താഴുന്നു. ഇത്തവണ  മുതിർന്ന നേതാവ് ഇ പി ജയരാജൻ മകൻ എം കെ ജയ്സൺ പി.കെ.ജയ്‌സണ്‍ ചെയര്‍മാനായ സ്വകാര്യകമ്പനിയാണ് പണിയുന്നറിസോര്‍ട്ട് ആണ് വിവാദത്തിനിടയാക്കിയത് .

ആന്തൂര്‍ നഗരസഭ നാലാം വാര്‍ഡിലെ ഉടുപ്പക്കുന്നിടിച്ച് പത്തേക്കര്‍ സ്ഥലത്താണ് ആയുര്‍വേദ റിസോര്‍ട്ടും ആസ്​പത്രിയും സ്ഥാപിക്കുന്നത്.

മൂന്നുകോടി രൂപ മുതല്‍മുടക്കില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് നിര്‍മാണം.ജെയ്സൻ കമ്പനി ഡയറക്ടർമാരിൽ ഒരാളാണ്. 25 ലക്ഷത്തിന്റെ ഓഹരികളാണ് ജെയ്സൺ സ്വന്തമാക്കിയിരിക്കുന്നത്.മറ്റൊരു ഡയറക്ടർ, ബിസിനസുകാരൻ കളത്തിൽ പറയിൽ രമേഷ് സിപിഎമ്മിലെ അറിയപ്പെടുന്ന അനുഭാവിയാണ് .

ജില്ലയിൽ സി.പി.എമ്മിന്റെ ശക്തികേന്ദ്രം ആണ് ആന്തൂർ എന്ന നിലയിൽ, ഈ സംരംഭത്തിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാമായിരുന്നതിനാൽ  ചോദ്യം ചെയ്യാൻ  ആരും ധൈര്യപ്പെട്ടില്ല.

കുന്നിടിച്ച് റിസോര്‍ട്ട് നിര്‍മിക്കുന്നത് പാരിസ്ഥിതികാഘാതമുണ്ടാക്കുമെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണം. പരിഷത്തിന്റെ ബക്കളം യൂണിറ്റ് ജില്ലാ കളക്ടര്‍ക്കാണ് പരാതി നല്‍കിയത്.