ജസ്റ്റിസ് ഖാൻവികകർ ബോഫോഴ്സ് കേസ് കേൾക്കുന്നതിൽ നിന്നും പിൻമാറി

Supreme Court

ജസ്റ്റിസ് ഖാൻവികകർ ബോഫോഴ്സ് കേസ് കേൾക്കുന്നതിൽ നിന്നും പിൻമാറി.ബോഫോഴ്സ് കേസിലെ 64 കോടി രൂപയുടെ അഴിമതി നടന്നിട്ടുള്ള പൊളിറ്റിക്കൽ സെൻസേഷണൽ കേസ് ആണ് ഇത് .

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് ഖാൻ വിൽകാർ ഈ വിഷയം കേൾക്കുന്നത് ഒഴിവാക്കാൻ ഒരു കാരണവും നൽകുന്നില്ല.

മാർച്ച് 28 ന് കേസ് പരിഗണിക്കുന്ന പുതിയ ബെഞ്ച് നിലവിൽ വരുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച് നിർദേശിച്ചു.  2005 മെയ് 31 ന് ബിജെപി നേതാവ് അജയ് അഗർവാളാണ് ഹർജി നൽകിയത്.