പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കും, പ്രതികരണവുമായി പ്രധാനമന്ത്രി

കഠ്‌വ, ഉന്നാവ് പീഡനക്കേസുകൾ രാജ്യമെമ്പാടും പ്രതിഷേധത്തിനു വഴിതെളിക്കുന്നതിനിടെ  കേസുകളിൽ നീതി നടപ്പാക്കുമെന്ന് സംഭവങ്ങൾ
പേരെടുത്തു പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

“രണ്ടു ദിവസമായി ചർച്ച ചെയ്യപ്പെടുന്ന സംഭവങ്ങൾ ഒരിക്കലും പരിഷ്കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്തതാണ്. കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ല.
നമ്മുടെ മക്കൾക്ക് ഉറപ്പായും നീതി ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡോ. അംബേദ്കർ നാഷനൽ മെമ്മോറിയലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയില്‍ പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്നത് ബിജെപി എംഎൽഎയാണ്. കുൽദീപ് സിങ് സെൻഗാറിനെ അറസ്റ്റു ചെയ്യാൻ അലഹബാദ് ഹൈക്കോടതി സിബിഐയ്ക്കു നിർദേശം നൽകിയിരുന്നു