കെമ്പെ ഗൌഡയുടെ ബെംഗലൂരു തിരിച്ചു നൽകുമെന്ന് മോദി

ബെംഗളൂരു:  കോണ്‍ഗ്രസ് ഭരണത്തില്‍  ബെംഗളൂരു കുറ്റകൃത്യങ്ങളുടെ നഗരമായി മാറികൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ബെംഗളൂരു മനോഹാരിതയുടേയും, കുലീന സ്വഭാവമുള്ളവരുടേയും ഉന്നത വിദ്യാഭ്യാസമുള്ളവരുടേയും നഗരമാണ്. എന്നാല്‍ കോണ്‍ഗ്രസ് അത് കുറ്റകൃത്യങ്ങളുടേതാക്കിമാറ്റി. പുഷ്പങ്ങളുടെ നഗരമായ ബെംഗളൂരുവിനെ കോണ്‍ഗ്രസ് മാലിന്യനഗരമാക്കിഇതാണ് സിദ്ദരാമയ്യയുടെ അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ടുള്ള ബെംഗളൂരു നിവാസികള്‍ക്കുള്ള സമ്മാനങ്ങളിലൊന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
കര്‍ണാടകയില്‍ വനിതകളുടെ സുരക്ഷ ആശങ്കയിലാണ്. 2016-ല്‍ പുതുവര്‍ഷാഘോഷത്തിനിടെ യുവതിയെ അധിക്ഷേപിച്ച പ്രതികളിലൊരാള്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.എല്‍.എയുടെ മകനാണെന്നും മോദി ചൂണ്ടിക്കാട്ടി.

കെങ്കേരിയില്‍  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കോണ്‍ഗ്രസിനേയും സിദ്ധരാമയ്യ സര്‍ക്കാരിനേയും അതി രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്രമോദി രംഗത്തെത്തിയത്.