കർണാടകയിൽ കോൺഗ്രസിനു ജെ ഡി യു മായി രഹസ്യധാരണ: നരേന്ദ്ര മോദി

കോൺഗ്രസിസിനു  ജെഡി (എസ്)  യുമായി  കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ‘രഹസ്യ’ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ശനിയാഴ്ചയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോൺഗ്രസ്, വർഷങ്ങളായി, ദരിദ്രരുടെയും, കർഷകരുടെയും, പാവപ്പെട്ടവരുടെയും കാര്യം പറഞ്ഞു  വോട്ടുകൾ നേടുന്നുണ്ട്, എന്നാൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തെക്കുറിച്ച് ത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല.” തുംകുറുലെ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോഡി  പറഞ്ഞു

തിരഞ്ഞെടുപ്പ് സർവേകളും രാഷ്ട്രീയ വിദഗ്ധരുമെല്ലാം പറയുന്നത് കർണാടകയിൽ ജെഡിഎസിനു കോൺഗ്രസിനെ തോൽപ്പിക്കാനാകില്ലെന്നാണ്. അവർക്കു സർക്കാർ രൂപീകരിക്കാനുമാകില്ല. കർണാടകയിൽ ഭരണമാറ്റം കൊണ്ടുവരാൻ സാധിക്കുന്ന ഒരേയൊരു പാർട്ടി ബിജെപിയാണെന്നും മോദി അവകാശപ്പെട്ടു.
കോൺഗ്രസിനെ തോൽപ്പിക്കാൻ ചില മണ്ഡലങ്ങളിൽ ജെഡിഎസ്സും ബിജെപിയും കൈകോർക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ജെഡിഎസ്സും കോൺഗ്രസും തമ്മിൽ കൂട്ടുകെട്ടിലാണെന്ന മോദിയുടെ ആരോപണം.