മോദിക്കും, അമിത് ഷാ ക്കുമെതിരെ മാനനഷ്ടകേസുമായി സിദ്ധരാമയ്യ

Karnataka CM Siddaramaiah

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പയ്ക്കുമെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വക്കീല്‍ നോട്ടീസയച്ചു.

ത​നി​ക്കെ​തി​രേ ഉ​യ​ർ​ത്തി​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് മാ​പ്പു പ​റ​യ​ണ​മെ​ന്നും അ​തി​നു ത​യാ​റ​ല്ലെ​ങ്കി​ൽ 100 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കാട്ടിയാണ് നോട്ടീസ് നൽകിയത് .

കര്‍ണാടകത്തില്‍ സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ ‘സീധ-റുപൈയ്യ സർകാർ’ സര്‍ക്കാര്‍ എന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.  ത​നി​ക്കെ​തി​രേ ബി​ജെ​പി നേ​താ​ക്ക​ൾ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​വും വ്യാ​ജ​വു​മാ​ണെ​ന്ന് സി​ദ്ധ​രാ​മ​യ്യ നോ​ട്ടീ​സി​ൽ ആ​രോ​പി​ക്കു​ന്നു.

മെയ് 3 ന്  പ്രധാന മന്ത്രി നടത്തിയ റാലിയിലെ നടത്തിയ പ്രസംഗത്തിൽ, സംസ്ഥാനത്ത് കൈക്കൂലിയില്ലെങ്കിൽ ഒന്നും നടക്കില്ലെന്ന് പറഞ്ഞു.