ജസ്റ്റിസ് ലോയയുടെ മരണം : അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെക്കണ്ടു

ജസ്റ്റിസു ബിഎച്ച് ലോയയുടെ മരണത്തിൽ സുപ്രീംകോടതി നിരീക്ഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രസിഡന്റ്  രാം നാഥ് കോവിൽവിന് കണ്ടു.

സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് കൈകാര്യം ചെയ്ത ജസ്റ്റിസ് ലോയ  2014 നവംബറിൽ മരണമടഞ്ഞു. കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർടികൾ അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ മരിച്ചു എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷണം നടത്താമെന്ന് രാഷ്ടപ്രതി രാംനാഥ് കോവിന്ദ് ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

15 പാര്‍ട്ടികളിലെ 114 എംപിമാര്‍ ഒപ്പിട്ട നിവേദനമാണ് സമര്‍പ്പിച്ചത്. ‘ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. സമാനരീതിയില്‍ രണ്ട് മരണങ്ങള്‍ കൂടി ഉണ്ടായിട്ടുണ്ട്. വിഷയത്തില്‍ അനുകൂല പ്രതികരണമാണ് രാഷ്ട്രപതി നടത്തിയത്’- രാഹുല്‍ഗാന്ധി പറഞ്ഞു.

ഷൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സിബിഐ കോടതി ജഡ്ജി ലോയ 2014 ഡിസംബര്‍ 1നാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. മരണത്തില്‍ ദുരൂഹതയാരോപിച്ചുള്ള ലോയയുടെ സഹോദരിയുടെ വാദം കഴിഞ്ഞ നവംബറില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് വിഷയം വിവാദമായത്.