കർണാടക നിയമസഭ തിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക കോൺഗ്രസ് പുറത്തിറക്കി

മെയ് 12 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ   സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക കോൺഗ്രസ് പുറത്തിറക്കി.  മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂർ ജില്ലയിലെ ചമുന്ദേശ്വരി മണ്ഡലത്തിൽ നിന്ന്  മത്സരിക്കും.

ഞായറാഴ്ച 224 സീറ്റുകളിൽ 218 സ്ഥാനാർത്ഥികൾ ഉള്ള  ആദ്യപട്ടിക കോൺഗ്രസ് പുറത്തിറക്കി. 122 സിറ്റിങ് എംഎൽഎമാരിൽ 103 പേർക്കു  ടിക്കറ്റ് നൽകിയിട്ടുണ്ട്.

സിറ്റിംഗ് എംഎൽഎമാരുടെയോ  മുൻ എംഎൽഎമാരുടെയോ  കുടുംബാംഗങ്ങൾ ആയ ഏഴു പുതുമുഖങ്ങൾ മത്സരിക്കുന്നു. സിദ്ധരാമയ്യയുടെ മകൻ യാത്രിന്ദ്രയാണ് വരുണ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നു. 2008 ലും 2013 ലും നിന്നും  സിദ്ധരാമയ്യ വിജയിച്ചു.

ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി എസ് യെദ്യൂരപ്പയ്ക്കെതിരെ ശിക്കാരിപുര മണ്ഡലത്തിൽ നിന്നും ജി.ബി. മൽതേഷ് മത്സരിക്കുന്നു.   മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക ഖാലി ചിറ്റാപൂർ മണ്ഡലത്തിൽ മത്സരിക്കും.

ബംഗളുരു സെൻട്രലിൽ ശാന്തി നഗറിൽ സ്ഥാനാർത്ഥികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.