കോൺഗ്രസ് ജാതി-മതവിഭാഗത്തെ ഭിന്നിപ്പിക്കുന്നു : മോഡി

കർണാടകത്തിൽ  കോൺഗ്രസ് ജാതി മത വിഭാങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുകയാണെന്നു  പ്രധാനമന്ത്രി നരേന്ദ്ര മോഡി.  നിയമസഭാ തെരഞ്ഞെടുപ്പിൽ  കോൺഗ്രസ്സിനെ കർണാടകയിൽ നിന്നും  പിഴുതെടുക്കുമെന്നു മോഡി അവകാശപ്പെട്ടു.

ജാതിയും മതവും അടിസ്ഥാനമാക്കി ഭിന്നിപ്പും വിഭജനവും എന്ന നയത്തിൽ കോൺഗ്രസ് വിശ്വസിക്കുന്നു. എന്നാൽ ബസവേശ്വരയുടെ ഈ ഭൂമിക്കാർ അത് അനുവദിക്കില്ല. “ബിജാപുർ ജില്ലയിലെ വിജയാപുരയിൽ തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു.

കര്‍ണാടകത്തിലെ മന്ത്രിമാരില്‍ അഴിമതി ആരോപണം നേരിടാത്ത ഒരു മന്ത്രിയുടെ പേരെങ്കിലും പറയാന്‍ കഴിയുമോ-മോദി ചോദിച്ചു.

കര്‍ണാടക തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു കഴിയുമ്പോള്‍ കോണ്‍ഗ്രസ് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നുവെന്ന കുറ്റം പറയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം.

സംസ്ഥാനം വരള്‍ച്ചയില്‍ ബുദ്ധിമുട്ടുമ്പോള്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെല്ലാം ഡല്‍ഹിയില്‍ രാഷ് ട്രീയം കളിക്കുകയായിരുന്നു.
കരാറുകാരും ജലസേചന മന്ത്രിയുമായുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം.