ബിജെപി കർണാടക തെരഞ്ഞെടുപ്പ് പ്രകടന പത്രിക: കാര്ഷികകടങ്ങൾ എഴുതിത്തള്ളും

ബെംഗളൂരു: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളലും, ഗോവധ നിരോധനവും ഉറപ്പ് നല്‍കി കർണാടകത്തിൽ ബി.ജെ.പി പ്രകടന പത്രികകര്‍ണാടകയിലെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.  ‘നമ്മ കർണാടക നമ്മ വചന’ എന്നാണ് മാനിഫെസ്റ്റോക്കു നൽകിയിരിക്കുന്ന പേര്.
കര്‍ഷകര്‍ക്ക് ജലലഭ്യത ഉറപ്പ് നല്‍കും, കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളാന്‍ 1.5 ലക്ഷം കോടി രൂപ നീക്കിവെക്കും, കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് കീഴില്‍ പ്രത്യേക വകുപ്പുകള്‍ രൂപീകരിക്കുമെന്നും  പ്രകടന പത്രിക വാഗ്ദാനംചെയ്യുന്നുണ്ട്.സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കിയ ഗോവധ നിരോധന ബില്‍ വീണ്ടും കൊണ്ട് വരുമെന്നതാണ് ഒരു പ്രധാന വാഗ്ദാനം.
സംസ്ഥാനത്തെ എല്ലാ ജില്ലകളേയും ബന്ധിപ്പിക്കുന്ന കര്‍ണാടക മാല ആറുവരി പാത, ശിശു സൗഹൃദ സംസ്ഥാനം, ആറ് പ്രധാന നഗരങ്ങളില്‍  സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പ്രത്യേക ഹബ്ബുകള്‍, ദാരിദ്രരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് സൗജന്യ സ്മാര്‍ട്ട് ഫോണ്‍ എന്നിവയും പ്രധാന പ്രഖ്യാപനങ്ങളില്‍ പെടും.