22-ാം പാർടി കോൺഗ്രസിൽ സിപിഎമ്മിനു മുന്നിലെ വെല്ലുവിളികൾ

തിരുവനന്തപുരം: അടുത്ത ആഴ്ച ഹൈദരാബാദിലെ സിപിഎം 22-ാം പാർടി കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ മീറ്റിങ് ആയിരിക്കും  പ്രതേയ്കിച്ചും ഇടതുപക്ഷവും, സി.പി.എം.യും അതിന്റെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിലേക്ക് നിൽക്കുമ്പോൾ .

ത്രിപുര തകർന്നു തരിപ്പണമായ പശ്ചാത്തലത്തിൽ ഈ സംഗമം ശ്രദ്ധേയമാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന   സാഹചര്യത്തിൽ രാഷ്ട്രീയ അടവുനയത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്  ആവശ്യമാണ്. കോൺഗ്രസ് ഉൾപ്പെടെ മറ്റ് മതേതര പാർടികളുമായി ധാരണയെക്കുറിച്ചു പാർട്ടി അന്തിമ തീരുമാനം എടുക്കുമെന്ന്  പ്രതീഷിക്കുന്നു