States

States

അറ്റ്ലസ് രാമചന്ദ്രൻ ദുബായിലെ ജയിൽ മോചിതനായി

പ്രമുഖ മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ദുബായിലെ ജയിൽ നിന്ന്  മോചിതനായി. സാമ്പത്തിക ഇടപാടിൽ ചെക്ക് സംബന്ധമായ തട്ടിപ്പു നടത്തിയതിനാൽ മൂന്നു കൊല്ലമായി ദുബായിലെ ജയിലിൽ തടവിൽ ആയിരുന്നു. 77 വയസുള്ള അറ്റ്ലസ് രാമചന്ദ്രൻ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു.  

കെ. എം. മാണി യുഡിഎഫിൽ ചേരുന്നു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയതിനെചൊല്ലി കോൺഗ്രസിനുള്ള വൻ കലാപം.  യുവാക്കളുടെയും വിദ്യാർഥി വിഭാഗങ്ങളുടെയും തൊഴിലാളികളുടെ പ്രതിഷേധത്തിൽ വെള്ളിയാഴ്ച കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ്. മുങ്ങി .  മാണി എത്തുന്നതിന് തൊട്ടുമുമ്പാണ് മുൻ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.എം.  സുധീരൻ യോഗത്തിൽയോഗത്തിൽ നിന്ന് ഇറങ്ങി പോയി . ഇറങ്ങിപ്പോക്കല്ലെന്നും മാറിനില്‍ക്കുകയാണെന്നും...

എളമരം കരീം സിപിഐ എം രാജ്യസഭാ സ്ഥാനാര്‍ത്ഥി

സിപിഐ എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എളമരം കരീമിനെ പ്രഖ്യാപിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും, സിഐടിയു സംസ്ഥാന സെക്രട്ടറിയുമാണ്‌ എളമരം കരീം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ്  സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. എളമരം കരീം 1971ല്‍ കെഎസ്എഫിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1974-ല്‍ സിപിഐഎം, സിഐടിയു എന്നീ സംഘടനകളില്‍...

ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിനായി 24.90 കോടി രൂപയുടെ ഭരണാനുമതി

ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിനായി 24.90 കോടി രൂപയുടെ ഭരണാനുമതി. പുതിയ ഹോമിയോ ആശുപത്രികളും ഡിസ്‌പെന്‍സറികളും ആരംഭിക്കുന്നതിന് 1.10 കോടി രൂപ, ജനനി ഫെര്‍ട്ടിലിറ്റി സെന്ററിന് 25 ലക്ഷം രൂപ, ഹോമിയോപ്പതി സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി മൂന്ന് കോടി രൂപ, സംസ്ഥാന ഹോമിയോപ്പതി കോഓപ്പറേറ്റീവ് ഫാര്‍മസിയായ ഹോം കോയ്ക്ക്...

കേരള പോലീസിൽ വാഹന പൂജ

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ പോലീസിന്റെ ഔദ്യോഗിക വാഹനം എത്തിച്ചു വാഹനപൂജ നടത്തിയത് വിവാദത്തിൽ. ഔദ്യോഗിക വേഷത്തിലാണ് പോലീസുകാര്‍ വാഹന പൂജക്കായി ക്ഷേത്രത്തിലെത്തിയത്. അടുത്തിടെ നഗരത്തിലെ പോലീസ് കൺട്രോൾ റൂമിൽ അഞ്ചു പുതിയ വാഹനങ്ങൾ അനുവദിച്ചിരുന്നു. ഇതില്‍ ഒന്നാണ് കോഴിക്കോട് നഗരത്തിലെ  ക്ഷേത്രത്തില്‍ എത്തി പൂജിച്ചത്. പോലീസ് ചട്ടപ്രകാരം ഔദ്യോഗിക യൂണിഫോമില്‍ മതാചാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. വാഹന...

മാതൃ മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം വീണ്ടും 

കേരളത്തിലെ ആരോഗ്യ മേഖല സുപ്രധാനമായ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. മാതൃ മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം വീണ്ടും മുന്നിലെത്തി. 61 എന്ന നിലയില്‍ നിന്നും 46 ആയാണ് കേരളത്തിലെ മാതൃമരണ നിരക്ക് കുറയ്ക്കാനായത്. ഇന്ത്യയില്‍ മൊത്തത്തില്‍ മാതൃ മരണ നിരക്ക് 130 ആകുമ്പോഴാണ്...

തോമസ് ചാണ്ടിയുടെ റിസോർട്ടിനായി വയൽ നികത്തലിനെതിരെ കലക്ടറുടെ നോട്ടിസ്

ആലപ്പുഴ: മുൻ ഗതാഗത മന്ത്രിയും കുട്ടനാട് എംഎൽഎയും തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിൽ നിർമിച്ച അപ്രോച്ച് റോഡും പാർക്കിങ് സ്ഥലത്തിന് വേണ്ടി നികത്തിയ വയൽ തിരിച്ചു പിടിക്കാൻ ജില്ലാ കളക്ടർ ടി.വി. അനുപമ ഉത്തരവിട്ടു. മുല്ല ക്കൽ ഗ്രാമീണ പഞ്ചായത്തു  ഓഫീസർ വൈ ജയലാണ് ഇക്കാര്യം അറിയിച്ചത്. മുല്ലക്കച്ചവടക്കാരന്റെ...

കേരളസർക്കാർ സെർവീസുകളിൽ സ്ഥലമാറ്റം

എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടര്‍ ടി. മിത്രയെ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ദിവ്യ എസ്. അയ്യരെ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ഹയര്‍സെക്കന്‍ററി ഡയറക്ടര്‍ പി. സുരേഷ്ബാബുവിനെ ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളറായി മാറ്റി നിയമിക്കും. ലോട്ടറി ഡയറക്ടര്‍...

ഏഴ് ആധുനിക ഖരമാലിന്യസംസ്കരണ പ്ലാന്‍റുകള്‍ക്ക് അനുമതി

ആധുനിക രീതിയില്‍ ഖരമാലിന്യ സംസ്കരണത്തിന് തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നീ ഏഴു ജില്ലകളില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പ്ലാന്‍റുകള്‍ സ്ഥാപിക്കാനുളള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മാലിന്യസംസ്കരണത്തിലൂടെ അഞ്ച് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്‍റുകള്‍ക്കാണ് അനുമതി നല്‍കുന്നത്. ഏഴു ജില്ലകളിലും പ്ലാന്‍റ് സ്ഥാപിക്കാനുളള...

പുതിയ സര്‍ക്കാര്‍ കോളേജുകള്‍, ഐടിഐകള്‍

കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ പുതിയ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് ഈ അധ്യയന വര്‍ഷം തുടങ്ങാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി പത്ത് തസ്തികകള്‍ സൃഷ്ടിക്കും. ബി.എ. ഇക്കണോമിക്സ്, ബി.എ. ഇംഗ്ലീഷ്, ബി.കോം എന്നീ കോഴ്സുകളാണ് ഈ വര്‍ഷം തുടങ്ങുക. പാലക്കാട് ജില്ലയിലെ തോലനൂരില്‍...

LATEST POSTS