International

International

മുൻ റോ മേധാവിയുമായി ചേർന്ന് പുസ്തമെഴുതി, ഐ.എസ്.ഐ മേധാവിയെ പാക്കിസ്താൻ വിളിച്ചുവരുത്തി

പാകിസ്താന്റെ സൈന്യം മുൻ ഐഎസ്ഐ മേധാവി അസദ് ദുറാനിയെ വിളിച്ച് വരുത്തി. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങി(റോ)ന്റെ മുന്‍ മേധാവി അമര്‍ജിത് സിങ് ദുലതുമായി ചേർന്ന് എഴുതിയ ഒരു പുസ്തകത്തിന് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. 1990 ഓഗസ്റ്റ് മുതൽ 1992 മാർച്ച് വരെ ഇൻറർ...

പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്കിന് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം

ലണ്ടന്‍ : ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിന് പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോകാര്‍ചുക്ക് അര്‍ഹയായി. 'ഫ്ളൈറ്റ്സ്' എന്ന നോവലിനാണ് പുരസ്‌ക്കാരം. 67,000 ഡോളര്‍ (50,000 പൗണ്ട്) ആണ് സമ്മാനത്തുക. ഇത് പുസ്തകത്തിന്റെ പരിഭാഷകയായ ജെന്നിഫര്‍ ക്രോഫ്റ്റുമായി പങ്കിടും. നര്‍മരസമുള്ളതും അതേ സമയം ശക്തമായതുമായ നോവല്‍ എന്നാണ്...

പ്രിൻസ് ഹാരി മേഘൻമാർക്കലും വിവാഹിതരായി

ബ്രിട്ടനിലെ രാജകുമാരൻ ഹാരിയും അമേരിക്കൻ നടിയായ മേഘൻ മാർക്കലും വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ വെച്ച്  വിവാഹിതരായി. എലിസബത്ത് രാജ്ഞിയുൾപ്പെടെ ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കി ഇരുവരും വിവാഹ മോതിരം കൈമാറി. എല്ലാ ആഡംബരങ്ങളും പാരമ്പര്യങ്ങളും അഘോഷങ്ങളും ഉൾക്കൊള്ളിച്ചാണ് വിവാഹം നടന്നത്. ഹൃദയശസ്ത്രക്രിയയെത്തുടർന്ന് വിശ്രമിക്കുന്ന, മേഗന്റെ പിതാവ് തോമസ് മാർക്കിളിന്റെ അസാന്നിധ്യത്തിൽ...

ക്യൂബയിൽ ബോയിംഗ് 737 വിമാനം തകർന്ന് 100 പേർ മരിച്ചു

ക്യൂബയില്‍ ഹവാന വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബോയിംഗ് 737 വിമാനം തകർന്ന് നൂറിലേറെ പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ രക്ഷപ്പെടുത്തി. 104 യാത്രക്കാരും ഒമ്പത് വിമാനജോലിക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഹവാനയിലെ ഹോസെ മാര്‍തി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് ഏറെ താമസിയാതെയായിരുന്നു അപകടം. വിമാനത്താവളത്തിന് സമീപംതന്നെയുള്ള കൃഷിയിടത്തിലാണ് തകര്‍ന്നുവീണത്. വീഴ്ചയ്ക്കിടെ കത്തിയ വിമാനം പൊട്ടിത്തെറിച്ചു. അപകടത്തില്‍ ഭൂരിഭാഗം പേരും...

ഹാരി രാജകുമാരനും മേഗൻ മാർക്കിളും തമ്മിലുള്ള രാജകീയ വിവാഹം നാളെ

ബ്രിട്ടീഷ് കിരീടാവകാശി ആയ  പ്രിൻസ് ചാൾസ് ന്റെ മകന് ഹാരി രാജകുമാരനും മേഗൻ മാർക്കിളും തമ്മിലുള്ള സ്വപ്നതുല്യമായ വിവാഹചടങ്ങ് നാളെയാണ് നടക്കുന്നത്. രാജകീയ വസതിയായ വിൻഡ്സർ കാസിലിലെ സെന്റ്. ജോർജ് ചാപ്പലിലാകും വിവാഹ ചടങ്ങുകൾ നടക്കുക. കൊട്ടാരവളപ്പിൽ തന്നെയുള്ള ഫ്രോഗ്‌മോർ ഹൗസിലായിരിക്കും വിവാഹവിരുന്ന് നടക്കുക. സെന്റ് ജോർജ് ചാപ്പലിൽ നടക്കുന്ന 16–ാം...
Crude oil port

എണ്ണ വില നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ

നവംബറിനു ശേഷമുള്ള എണ്ണയുടെ വില ബാരലിന് 80 ഡോളറിനു മുകളിലാണ്. അമേരിക്കയുടെ പുനരുദ്ധാരണം കാരണം ഇറാനിയൻ കയറ്റുമതിയിൽ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്. ഉപരോധങ്ങൾ, ഇതിനകം തന്നെ  വിപണിയിലെ വിതരണം കുറയ്ക്കുന്നു. ബ്രന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ഒരു ബാരലിന് 80.18 ഡോളറായിരുന്നു, 1326 GMT- ൽ 79.67 ഡോളറായിരുന്നു. യുഎസ് ഇറാനുമായുള്ള അന്താരാഷ്ട്ര...

ഇറാഖിലെ മൊസൂളിലെ യുവാക്കൾക്ക് വിവാഹം സ്വപ്നം മാത്രമാവുന്നു

മുൻ ജിഹാദിസ്റ്റുകളുടെ ശക്തികേന്ദ്രമായ മൊസൂളിലെ പല യുവാക്കളും ഒരിക്കലും വിവാഹം കഴിക്കാനാവില്ല എന്ന ആശങ്കയിലാണ്. "ഞാൻ ഒരു ഭർത്താവോ ജോലിയോ കണ്ടെത്തിയില്ല - എന്റെ ജീവിതത്തിൽ ഗാർഹിക ജോലികളാണുള്ളത്" എന്ന് 24 വയസ്സുള്ള യൂണിവേഴ്സിറ്റി ബിരുദധാരിയായ പെൺകുട്ടി പറഞ്ഞു , തൻറെ മാതാപിതാക്കളുടെ ഭവനത്തിൽ കുടുങ്ങിപ്പോയതായി തോന്നുന്നു."37 വയസ്സുള്ള മൂത്ത സഹോദരിക്ക്...

ലോകത്തെ ഏറ്റവും ശക്തരായ പത്ത് പ്രമുഖരിൽ നരേന്ദ്രമോഡിയും: ഫോർബ്സ്

ഫോർബ്സ് പുറത്തിറക്കിയ ലോകത്തെ പത്തു  പ്രമുഖരുടെ പട്ടികയിൽ നരേന്ദ്രമോഡി ഒമ്പതാം സ്ഥാനത്. ഫോബ്‌സിന്റെ 75 പേരുടെ പട്ടികയിൽ ചൈന പ്രസിഡൻറ് ജിൻപിംഗ്  റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെ അട്ടിമറിച്ചു ആദ്യമായി ഒന്നാം സ്ഥാനത്തെത്തി. "ഭൂഗോളത്തിൽ ഏകദേശം 7.5 കോടി ആളുകൾ മനുഷ്യരുണ്ട്, എന്നാൽ ഈ 75 പുരുഷന്മാരും സ്ത്രീകളും ലോകത്തെ  മാറ്റിമറിച്ചവർ ആണ്. ഫോബ്സിന്റെ...

വ്ലാദിമിർ പുട്ടിനെതിരെയുള്ള പ്രഷോഭം: പ്രതിപക്ഷ നേതാവ്അലക്സി നവൽനി അറസ്റ്റിൽ

പ്രസിഡന്റ് വ്ളാഡിമർ  പുടിൻ നാലാമത് പ്രസിഡന്റ് പദവിയിലേക്കെത്താനിരിക്കെ പുട്ടിനെതിരെ നടന്ന പ്രഷോഭങ്ങളിൽ  റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി , നൂറുകണക്കിന് ക്രെംലിൻ ആക്ടിവിസ്റ്റുകൾ എന്നിവർ  അറസ്റ്റിലായി. പുട്ടിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ പ്രതികരിക്കാൻ നാവില്നി ജനങ്ങളോട് തെരുവിലിറങ്ങാൻ ആവശ്യപ്പെട്ടു. മിസ്റ്റർ പുടിൻ 2018 മാർച്ചിൽ റീഡ് ഇലക്ഷൻ വിജയത്തിൽ പുടിൻ വിജയിക്കുകയും, 2024 വരെ റഷ്യയുടെ മേൽ പിടിമുറുക്കുകയും...

ലൈംഗിക വിവാദങ്ങൾ: സാഹിത്യ നൊബേൽ ഇത്തവണയില്ല

സ്റ്റോക്കോം∙ ലൈംഗികചൂഷണം  സംബന്ധിച്ച ആരോപണങ്ങളും, സ്വീഡിഷ് അക്കാദമിമിയുടെ ഇമേജിനെ ബാധിക്കുന്ന മറ്റു വിഷയങ്ങളും കാരണം ഈ വർഷം  സാഹിത്യ നൊബേൽ നൽകില്ല. ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിലൂടെയാണു സ്വീഡിഷ് അക്കാദമി തീരുമാനം പുറത്തുവിട്ടത്. നേരത്തേയും, മതിയായ യോഗ്യതയുള്ളവരെ കണ്ടെത്താനായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി യുദ്ധസമയത്തും മറ്റും അവാർഡ് നൽകുന്നില്ലെന്നു അക്കാദമി തീരുമാനിച്ചിരുന്നു. 2018...

LATEST POSTS