Government

Government

സംസ്ഥാന സർക്കാരിന്റെ 100 സേവനങ്ങൾക്ക് ഒറ്റ ആപ് എം.കേരളം

കൊച്ചി : സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനങ്ങൾ എന്നി വിരൽത്തുമ്പിൽ. സർക്കാരിന്റെ 100 സേവനങ്ങൾ ലഭ്യമാക്കുന്ന എം.കേരളം ആപ് ഹാഷ് ഫ്യൂച്ചർ ഉച്ചകോടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. വൈദ്യുതി, വെള്ളക്കരം തുടങ്ങിയ സർക്കാർ സേവനങ്ങൾക്ക്‌ ഓൺലൈനായി പണം അടക്കാനും വിവിധ അപേക്ഷകൾ നൽകാനും...
Supreme Court

ആധാർ ഡാറ്റ സുരക്ഷിതമാണ്, കാർഡ് ഇല്ലാത്തവർക്കും ആനുകൂല്യങ്ങൾ

ആധാർ റജിസ്റ്റർ ചെയ്ത ആളുകളുടെ ബയോമെട്രിക്, ജനസംഖ്യാ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പ് നൽകിയതായി യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎ) സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് എ.എം. ഖാൻവികകർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചഡ്, ജസ്റ്റിസ് അശോക് ഭൂഷൺ...

ചക്ക ഇനി ഔദ്യോഗിക ഫലം

തിരുവനന്തപുരം : ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. നിയമസഭയിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ നടത്തി. കേരളത്തിന്റെ ഔദ്യോഗിക മൃഗം, പക്ഷി, പൂവ്, മത്സ്യം എന്നിവയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക ഫലമായി ചക്കയെ തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന കാർഷിക വകുപ്പിന്റെ ശുപാർശ പ്രകാരമാണ് ചക്കയെ കേരളത്തിന്റെ...

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ മൂന്നു ലക്ഷം വരെയുളള കടം എഴുതിത്തള്ളാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്പതിനായിരം മുതല്‍ മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തളളുന്നതിന് 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. അമ്പതിനായിരം രൂപ വരെയുളള കടങ്ങള്‍ നേരത്തെ എഴുതിത്തളളിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗമാണ് ഈ തീരുമാനമെടുത്തത്. പുതുതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍...

ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ മരിച്ചു: സുഷമാ സ്വരാജ്

2014 ൽ ഇറാഖിലെ മൊസൂളിൽ നിന്നും  ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ മരിച്ചുവെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തിങ്കളാഴ്ച രാജ്യസഭയെ അറിയിച്ചു. സുരക്ഷിതമായി മടങ്ങിവരും എന്ന പ്രതീക്ഷയിൽ കാത്തിരുന്ന ഇവരുടെ കുടുംബങ്ങളുടെ പ്രതീക്ഷ വെറുതെയായി. മൃതദേഹങ്ങൾ കൂട്ടത്തോടെ  ബഗ്ദാദിലേക്ക് ഡി.എൻ.എ ടെസ്റ്റുകൾക്ക് അയച്ചതായും മന്ത്രി പറഞ്ഞു. 38 പേരുടെ...

മാർച്ച് 27 ന് മുമ്പ് ലോവർ ഡിവിഷൻ ക്ലർക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സർക്കാർ ഉത്തരവ്

തിരുവനന്തപുരം: മാർച്ച് 27 ന് മുമ്പ് ലോവർ ഡിവിഷൻ ക്ളാർക്കുകളുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ കർശന നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ പുറപ്പെടുവിച്ച സർക്കുലർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത  വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.  എല്ലാ ജില്ലകളിലും ലോവർ ഡിവിഷൻ ക്ളാർക്സ് റാങ്കിങ്ങിൽ നിന്ന്...
INDIAN ARMY (zeenews.india.com)

സൈനിക ക്ഷേമ വകുപ്പ് രൂപീകരിച്ച് കേരള സർക്കാർ

രാജ്യം കാത്ത് തിരിച്ചെത്തുന്ന സൈനികരുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് പ്രത്യേക വകുപ്പ് ആരംഭിക്കുന്നു.സൈനിക ക്ഷേമ വകുപ്പ് രൂപീകരിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാനത്തെ വിമുക്ത ഭടൻമാരുടെ പ്രശ്നങ്ങൾ ഇനി സൈനിക ക്ഷേമ വകുപ്പാണ് കൈകാര്യം ചെയ്യുക. സർക്കാർ അധികാരമേറ്റെടുത്ത ശേഷം സൈനിക ക്ഷേമത്തിനായി നിരവധി നടപടികൾ കൈകൊണ്ടിട്ടുണ്ട്. മരണമടയുന്ന വിമുക്തഭടന്റെ അവകാശിക്ക്...

ആദിവാസികള്‍ക്ക് സമഗ്ര വികസനത്തിന് 10 കോടി

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ആശ്വാസപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ വീട്ടുകാരെ സന്ദര്‍ശിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള പദ്ധതികളുടെ ഏകോപനത്തിനും അവയുടെ...

കർണാടക സർക്കാർ ജീവനകാർക്ക് അടിസ്ഥാന ശമ്പളത്തിൽ 30 ശതമാനം വർധന

ആറാം ശമ്പളക്കമ്മീഷൻ ശുപാർശചെയ്ത സർക്കാർ ജീവനക്കാരുടെ ശമ്പളപരിധി പുനഃപരിശോധിച്ച് സംസ്ഥാന സർക്കാർ വ്യാഴാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. അടിസ്ഥാന വേതനവും മറ്റ് അലവൻസുകളും 30 ശതമാനം വർദ്ധിപ്പിക്കാൻ കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്. 2017 ജൂലായ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ശമ്പളപരിഷ്കരണം നടപ്പാക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ 2018 ഏപ്രിൽ ഒന്ന്...

പാർലമെൻറ് അംഗങ്ങളുടെ പ്രതിമാസ അലവൻസ് 40,000 രൂപ വർധിപ്പിക്കും

പാർലമെൻറ് അംഗങ്ങളുടെ പ്രതിമാസ അലവൻസ് പ്രതിമാസം 40,000 രൂപ വർധിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇപ്പോൾ എംപിമാരുടെ പ്രതിമാസ അലവൻസ്  70,000 രൂപ ആയിരിക്കും. 45,000 രൂപയിൽ നിന്ന് 60,000 രൂപയായി ഓഫീസ് ചെലവുകൾ വർധിപ്പിച്ചിട്ടുണ്ടെന്ന്...

LATEST POSTS