യു സ് വിപണി കൂപ്പുകുത്തി സെൻസെക്സ് 1300 പോയിന്റ് താഴ്ന്നു

Sensex

ചൊവ്വാഴ്ച ഓഹരി വിപണി സൂചിക സെൻസെക്സ് 1,200 പോയിൻറ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യുഎസ് വിപണിയിൽ ഏതാനും നിമിഷങ്ങൾക്കകം 5.4 ലക്ഷം കോടി രൂപയുടെ നിക്ഷേപം പിൻവലിക്കപ്പെട്ടതാണു  തിരിച്ചടിക്കു കാരണം. ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യത്തിലും വന്‍ ഇടിവുണ്ടായി.

യുഎസ് വിപണിയുടെ ഇടിവിനെത്തുടർന്നു ജപ്പാനിലെ സൂചികയായ നിക്കിയിൽ നാലു ശതമാനവും ഓസ്ട്രേലിയൻ വിപണിയിൽ മൂന്നു ശതമാനവും തകർച്ചയുണ്ടായി. ഇന്ത്യയിൽ കനത്ത വിൽപന സമ്മര്‍ദമാണു വിപണികളെ പിടിച്ചുകുലുക്കിയത്.

ടാറ്റ മോട്ടഴ്സിന്റെ ഓഹരി വില പത്തുശതമാനം ഇടിഞ്ഞു. ആക്സിസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, ഐസിഐസിഐ, എസ്ബിഐ, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്സി, എച്ച്‌ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി. സുസുകി, എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ്, ഒഎന്‍ജിസി, വിപ്രോ തുടങ്ങി ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലാണ്.