നേപ്പാൾ വിമാനാപകടം17 പേർ രക്ഷപെട്ടു

കാഠ്മണ്ഡു വിമാനത്താവളത്തിൽ എത്തിയ ബംഗ്ലാദേശ് വിമാനം തിങ്കളാഴ്ച തകർന്നു. 17 യാത്രക്കാരെയാണ് രക്ഷപ്പെടുത്തിയത്.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്ന് കാഠ്മമ്ഡുവിലേക്കെത്തിയ വിമാനം  വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി  തകരുകയും തീപിടിക്കുകയു മായിരുന്നു. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല.

“67 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു, എയർപോർട്ട് വക്താവ് പ്രേംനാഥ് താക്കൂർ പറഞ്ഞു.

ഇരുപതോളം പേരെയാണ് ഇതുവരെ ആശുപത്രിയില്‍ എത്തിച്ചത്. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇനിയും സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല