എച്ച്1 ബി വിസക്കാരുടെ പങ്കാളികൾക്കുള്ള ജോലി പെർമിറ്റ് ട്രംപ് ഭരണകൂടം നിർത്തലാക്കുന്നു

വാഷിംഗ്ടണ്‍: എച്ച്1 ബി വിസയില്‍ എത്തുന്നവരുടെ പങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥ പിന്‍വലിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം.

പുതിയ തീരുമാനം അമേരിക്കയിലുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും

ബരാക് ഒബാമയുടെ ഭരണകാലത്ത് നിലവില്‍ വന്ന പ്രത്യേക നിയമപ്രകാരമാണ് എച്ച്1ബി വിസയിലെത്തുന്നവരുടെ പങ്കാളിയേയും ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവന്നത്‌.

എന്നാല്‍,2015ല്‍ ഒബാമ സര്‍ക്കാര്‍ നടപ്പാക്കിയ നിയമം പൂര്‍ണമായും എടുത്തുകളയുന്നതിന്റെ ഭാഗമായാണ് എച്ച്4 വിസയിന്മേലുള്ള വര്‍ക് പെര്‍മിറ്റ് നിര്‍ത്തലാക്കുന്നത്..

അധികം വൈകാതെ തന്നെ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് ഡയറക്ടര്‍ ഫ്രാന്‍സിസ് സിസ്‌ന സെനറ്റര്‍ക്കയച്ച കത്തില്‍ പറയുന്നു.